Friday, May 29, 2009

പ്രണയം





വൃശ്ചിക മഞ്ഞുള്ള ഒരു സുന്ദരമായ ഒരു തണുത്ത വെളുപ്പാന്‍ കാലം ... ഞാന്‍ അവളെ ആദ്യമായി കണ്ടു. എന്‍റെ പ്രിയപെട്ടവളെ ....അവളുടെ കൈയിലുള്ള പച്ച കുതിരയെ കണ്ടപ്പോള്‍ എന്‍റെ ഉള്ളും കൊതിച്ചു പോയി അത് ഞാന്‍ ആയിരുന്നു എങ്കില്‍..................അത് ഞാന്‍ ആയിരുന്നു എങ്കില്‍ ........................



ഞാന്‍ കാസനോവ .....

പ്രണയിച്ചു കൊതിതീരാത്തവന്‍ എന്നര്‍ത്ഥംസ്വന്തം പേരല്ല ... കേട്ടറിഞ്ഞ പേരാണു ....

ഇന്നലെയും മഴ പെയ്തിരുന്നു , ഇന്നലെയും ഉദയാസ്തമയങ്ങള്‍ ഉണ്ടായിരുന്നു ........

പക്ഷെ അവയെല്ലാം എനിക്ക് വേണ്ടിയായിരുന്നു ... കാരണം ഇന്നലെ ഞാന്‍ പ്രണയത്തിലായിരുന്നു ..ഇന്നെപ്പോഴോ പ്രണയം ഇല്ലാതായി .എന്നിലുന്നര്‍ന്ന വിരഹത്തിന്റെ വേദന ഞാന്‍ അറിയുന്നു . ഇന്നു മഴയ്ക്ക്‌ അവളുടെ ഗന്ധമില്ല ... സൂര്യ രശ്മികള്‍ക്ക് അവളുടെ സ്പര്‍ശമില്ല . പതിനാരുകരനെയും വൃദ്ധനക്കും , പാവത്തെ പോലും അസുരനാക്കും , ഭാഷയോട് സംസാരിച്ചു തുടങ്ങുമ്പോള്‍ ഓരോ ദിവസവും പുലരല്ലേ എന്ന് ആശിക്കും ....പകലുകള്‍ ഇല്ലാതാകാന്‍ ആഗ്രഹിക്കും .ഏത് ജീവജാലത്തിനും മനസിലാകുന്ന പ്രണയത്തിന്‍റെഭാഷ ... ഏറ്റവും വലിയ പ്രാര്‍ത്ഥന , അത് മൂലം ഉണ്ടാകുന്ന വലിയ ദുഖവും ....




അഭിപ്രായം :- ഇന്നു കാണാന്‍ കഴിയുന്ന എല്ലാ പ്രണയങ്ങളും സ്നേഹവും വെറുതെ സമയം കളയാനുള്ള ഒരു ഉപാധിയായി ആണ് .. മനസിനെ മനസിലാക്കി സ്നേഹിക്കുന്ന എത്രപേര്‍ ഉണ്ട് ഇന്നിവിടെ. ആരും ഇല്ല .........സ്കൂളുകളിലും കോളേജുകളിലും ഇന്നു പ്രേമം ഒരു വിനോദമാണ്‌ ... പ്രണയം ഇല്ലാത്തവന്‍ അയോഗ്യനാണ് എന്ന് ചിന്തിക്കുന്ന കാലം .നമ്മുടെ സമൂഹം ഇന്നു തിരക്കുകളില്‍ നിന്നു തിരക്കുകളിലേക്ക് മാറി കൊണ്ടിരിക്കുന്നു ..ആര്ക്കും ആരെയും ശ്രദ്ധിക്കാനുള്ള സമയം ഇല്ല .സ്വന്തം മാതാപിതാക്കള്‍ പോലും കുട്ടികളെ സ്നേഹിക്കാന്‍ മറന്നു പോകുന്നു . ഇതു മൂലം സംഭവിക്കുന്നതോ കുട്ടികള്‍ വഴിതെറ്റുന്നു , അവര്‍ അവരുടെ ചിന്താ ഗതികല്‍ക്കനുസരിച്ചു വളരുന്നു ...... പിന്നീട് അതിനെ കുറിച്ചു കരഞ്ഞിട്ടു എന്ത് പ്രയോജനം ?????????? പല വീടുകളിലും സംഭവിക്കുന്ന മറ്റൊന്ന് കൂടി ഉണ്ട് .മൂത്ത കുട്ടിയെ ഒരു പാടു സ്നേഹിക്കുക , ഇളയതിനെ സ്നേഹിക്കാതിരിക്കുക .എന്ന് വച്ചു സ്നേഹം ഇല്ല എന്നര്‍ത്ഥം അല്ല ട്ടോ ...... പക്ഷെ അങ്ങനെ ആണെന്ന് കുട്ടികളും തെറ്റിദ്ധരിക്കുന്നു .ഇതു മൂലം അവന്റെ ലോകം അവന്‍ തന്നെ തിരഞ്ഞു പോകുന്നു ......... എനിക്കറിയാവുന്ന ഒരു ഒരു കുടുംബത്തില്‍ ഇതു സംഭവിച്ചു . അപ്പോള്‍ സ്നേഹം ഒരിക്കലും സ്ഥിരത ഇല്ലാത്ത ഒരു സംഗതി ആണോ ?

ഇനിയുള്ള പുതിയ തലമുറയില്‍ എങ്കിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയുംനാളുകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ........

No comments:

Post a Comment