Saturday, March 20, 2010

കേരം-കേരളം

കേരങ്ങള്‍ തിങ്ങും കേരനാട്ടില്‍
കുരുത്തോല പോലുള്ള മാനസങ്ങള്‍
കണികണ്ടുണരാന്‍ കണികൊന്നയും
കാതോര്‍ത്തുണരാന്‍ കൊയ്ത്തുപാട്ടും.
അമ്മിഞ്ഞപാലിനു ത്രസിക്കുന്ന കുരുന്നും
വയറുവിശന്നു കരയുന്ന കുഞ്ഞും .
ചെറു ഓളങ്ങള്‍ തല്ലുന്ന കായല്‍ പറ്റവും
ഓളത്തില്‍ ഒഴുകുന്ന ചെറു വഞ്ചികളും .

നിര്‍ത്താതെ പായുന്ന ഭീമന്‍ ബസുകള്‍-
ക്കിടയില്‍ ചിരിക്കുന്ന പുഞ്ചിരികളും
സന്ധ്യാനേരം കേള്‍ക്കുന്നു നാമജപവും
അന്നേരം ചിലര്‍ പാടുന്നു ഭരണി പാട്ടും
കസവ് ഞൊറിയുടുത്ത സുന്ദരിയും
മീശ പിരിക്കുന്ന സുന്ദരനും
അങ്ങനെ ഇങ്ങനെ മാലോകര്‍ക്കെല്ലാം
ഇത്തിരി ഒത്തിരി ആശകളും

കേരങ്ങള്‍ തിങ്ങുന്ന കേര നാട്ടില്‍
ഇന്നേരം കേരമെന്തെന്നു ചോദിചീടും
കാലം മാറുന്ന കാലത്തെ വെല്ലാന്‍
മറ്റൊരു രാമന്‍ വരുമെന്ന് സാരം !!

No comments:

Post a Comment