Tuesday, June 8, 2010

ബാല്യം

ശബളമാം ബാല്യത്തിന്‍ മധുരമാം നാളുകള്‍
ഒരു മോഹസ്വപ്നമായുണരുന്നെന്നില്‍
പിച്ച വെയ്ക്കും പദം തെറ്റി ഞാന്‍ വീണതും
അച്ഛന്റെ കൈകളെന്‍ താങ്ങായി വന്നതും
അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും പിന്നെ
അമ്മ തന്‍ താരാട്ടിന്‍ താരള്യവും
ഓര്‍മ്മയില്‍ ഓടിക്കളിച്ചിടുന്നൂ
ഓളത്തില്‍ നീന്തിത്തുടിച്ചിടുന്നൂ
പോയൊരാ ബാല്യത്തിലോടിക്കളിക്കുവാന്‍
ചാടിത്തിമിര്‍ക്കുവാന്‍ വെമ്പിടുന്നൂ
എന്നുമെന്‍ ബാല്യം പിരിയാതിരുന്നെങ്കില്‍
എന്നോര്‍ത്തു നൊമ്പരം വിങ്ങിടുമ്പോള്‍
ഞാന്‍ കൊതിച്ചീടുന്നു,ബാല്യത്തിലേയ്ക്കൊന്നു
പോകുവാനാടിത്തിമിര്‍ക്കുവാനും
ഞാനറിഞ്ഞീടുന്നു ബാല്യകാലസ്‌മൃതി-
യ്ക്കൊപ്പമായ് മറ്റൊന്നുമില്ല ഭൂവില്‍ ‍.

1 comment:

  1. സ്മ്ര്'തികളുണരട്ടെ ബാല്യത്തിന്‍നവ കു-
    സ്ര്'തികളാലാവട്ടെബാല്യകാലസ്മരണകള്‍...

    ReplyDelete