ശബളമാം ബാല്യത്തിന് മധുരമാം നാളുകള്‍
ഒരു മോഹസ്വപ്നമായുണരുന്നെന്നില്‍
പിച്ച വെയ്ക്കും പദം തെറ്റി ഞാന്‍ വീണതും
അച്ഛന്റെ കൈകളെന്‍ താങ്ങായി വന്നതും
അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും പിന്നെ
അമ്മ തന് താരാട്ടിന് താരള്യവും
ഓര്‍മ്മയില്‍ ഓടിക്കളിച്ചിടുന്നൂ
ഓളത്തില്‍ നീന്തിത്തുടിച്ചിടുന്നൂ
പോയൊരാ ബാല്യത്തിലോടിക്കളിക്കുവാന്‍
ചാടിത്തിമിര്‍ക്കുവാന്‍ വെമ്പിടുന്നൂ
എന്നുമെന്‍ ബാല്യം പിരിയാതിരുന്നെങ്കില്‍
എന്നോര്‍ത്തു നൊമ്പരം വിങ്ങിടുമ്പോള്‍
ഞാന്‍ കൊതിച്ചീടുന്നു,ബാല്യത്തിലേയ്ക്കൊന്നു
പോകുവാനാടിത്തിമിര്‍ക്കുവാനും
ഞാനറിഞ്ഞീടുന്നു ബാല്യകാലസ്മൃതി-
യ്ക്കൊപ്പമായ് മറ്റൊന്നുമില്ല ഭൂവില്‍ .
സ്മ്ര്'തികളുണരട്ടെ ബാല്യത്തിന്നവ കു-
ReplyDeleteസ്ര്'തികളാലാവട്ടെബാല്യകാലസ്മരണകള്...