Tuesday, June 8, 2010

നിന്‍ സ്വരം

നിന്‍ സ്വരം കാതില്‍ പതിച്ചീടവേ
മന്ത്രനാദത്തിലെന്‍ മനമിന്നുണര്‍ന്നു
വരികയാണിന്നെന്റെയരികില്‍ നീ-
യെന്നതെന്‍മനതാരില്‍ വന്നതു ചൊല്ലി

നിന്‍ സ്വരമന്ത്രമെന്‍ കാതില്‍ പതിക്കയാല്‍
എന്‍ സ്വപ്നലോകമുണര്‍ന്നു
നാദത്തിന്റെ സപ്തസ്വരം പോലെ
നിന്‍ സ്വരമെന്നില്‍ അലയടിച്ചു

ഞാന്‍ നിദ്രവിട്ടുണര്‍ന്നീടവേ രാത്രിതന്‍
മാറാപ്പു കീറി, പ്രഭാതമായി
നന്മതന്‍ നേര്‍മ്മയാംസ്പര്‍ശനത്താല്‍സ്നേഹ-
മെന്നിലേയ്ക്കിന്നു തിരിച്ചുവന്നൂ.

3 comments:

  1. സ്വരമധുരമന്ത്രനാദമുയര്‍ത്തും വരികള്‍
    തരുന്നതൊരവാച്യപ്രണയ കാസനോവ.
    നന്നായിരിക്കുന്നു.

    ReplyDelete