Monday, July 5, 2010

ഭാരതസ്ത്രീകള്‍ തന്‍ വൈരുദ്ധ്യശുദ്ധി

ഭാരതസ്ത്രീകള്‍ തന്‍
ഭാവ ശുദ്ധിയെന്നു-
കേള്‍ക്കുവിന്‍
കോള്‍മയിര്‍ കൊള്ളുമീ
വാക്കിന്‍ വിലയെന്തിന്നു!

അക്ഷരം ചൊല്ലും
സുന്ദരം നാവിന്നു
വില്‍ക്കടം ചൊല്ലുന്നോരോ
ദിക്കിലും !

അഴകാര്‍ന്ന മൂര്ദ്ധജം
കൊതുമ്പു കണക്കെ
കുത്തിയമരുന്നു
പുത്തന്‍ ശൈലിയില്‍ !

ചന്ദനകുറി തൊടും
നെറ്റിതടമിന്നു
നിദ്രയതില്ലാത്ത
നിശാഗന്ധിയായി...

ഒരുനാള്‍ ഗൃഹത്തിന്നൈശ്വര്യമായി ...
ഇന്നീയൈശ്വര്യ-
മെള്ളോളമില്ല ഭൂവില്‍

നൊന്തുപ്രസവിച്ചൊരു
പിഞ്ചു കുഞ്ഞിനെ -
ത്താലോലമാട്ടാന്‍
മറ്റൊരു നാരി....

കാഴ്ച മാഞ്ഞൊരീ
ലോകമത്രെയും
ചുറ്റിനടക്കും താനെന്ന
ഭാവമീനാരികളത്രെയും

മാറ്റത്തിന്‍ കോലം
മാറിയെന്ന്നാലും
പായും നരന്മാരിന്നു -
മോരോ ദിക്കിലും !

കൊഞ്ചിക്കുഴയലും
മൃദുസ്വരമൊഴിയു
മിന്നിന്റെ ഭാവ -
വിശുദ്ധിയായി മാറി !

അമ്മതന്‍ പുണ്യം
മാറില്ലൊരിക്കലും
ഭൂവില്‍ സ്ഥിരം
ഭാരത സ്ത്രീകള്‍ തന്‍
ഭാവ ശുദ്ധി !!!

1 comment:

  1. കവിത നന്നായിട്ടുണ്ട്.തുടര്‍ന്നും എഴുതുക.
    ആശംസകള്‍

    ReplyDelete