Monday, December 27, 2010

വിടചൊല്ലല്‍ !!

കാലചക്രം തിരിയുമ്പോള്‍
കണ്ടുമുട്ടിയ നാളുകള്‍ വിടവാങ്ങി,
നവ്യപ്രതീക്ഷയുടെ ഉദയം
തേടിയൊരു പഥികന്‍ ഞാന്‍ !

യാത്രകളിലെവിടെയും
നിന്‍ രൂപസാദൃശ്യം ചൊല്ലാന്‍
പാകത്തിനൊന്നും കണ്ടില്ല .

യാമങ്ങളില്‍ ചെറുകുളിര്‍കാറ്റോടെ ,
പൂവിടരും സുഗന്ധത്തോടെ
നിന്നോര്‍മ്മകളിലലിയാന്‍
വിധിക്കപെട്ടവന്‍.

ഒരു വേളയെങ്കിലും നീയെന്‍
അരികത്തണയുന്നേരം
പ്രകൃതിയും എന്തിനു...
കുളിര്‍കാറ്റുപോലും നിശ്ചലമായിടും.

അന്ധമാംപ്രണയത്തിന്‍ സാക്ഷി-
യാണി പ്രകൃതിയും
മാറ്റൊലികള്‍ നിയമമെങ്കിലും
പ്രകൃതിതന്‍ നിയമത്തെ
വരിക്കുമീ സ്നേഹമെന്നും ,

പ്രതീക്ഷകളെന്‍ പ്രണയത്തെയേകിലും
ഒന്നുമെയില്ലാതെ യാത്ര ചൊല്ലീടുന്നു

എന്‍ നിശ്വാസം നിലയ്ക്കു-
മൊരുനാള്‍ നിന്‍ പ്രാണനെ
കൈവിടുമ്പോള്‍ ......

അരുതെയെന്നോതിയ
വക്കുകള്‍ക്കൊന്നുമേ
ഇനിയെന്‍ ജീവനെ അമൃതേകി
പുനര്‍ജനിപ്പിച്ചീടാന്‍
ആവില്ലൊരിക്കലും ,

ദേഹിയെന്നോ പോയ്പ്പോ,-
യൊരു ദേഹമിന്നീവിധം
അലയുന്നോര്‍മകളിലൂടെ

കതോരമെത്തിയ
ചെറു മഴതുള്ളി കിലുക്ക -
മൊടുവില്‍ യാത്ര
ചൊല്ലി പിരിഞ്ഞു നാം

വരും ജന്മമെങ്കിലും നീ
എന്നോടൊത്തുചേരു-
മെന്നു പ്രതീക്ഷകൊള്ളാന്‍
കാലമെന്‍ കൈകളിലല്ലെന്ന
സത്യമുള്‍കൊണ്ട്


യാത്രചൊല്ലട്ടെ ഞാന്‍ !!!

5 comments:

  1. യാത്രചൊല്ലട്ടെ ഞാന്‍ !!!

    ReplyDelete
  2. .."...കാലങ്ങളെത്ര കടന്നുപോയീടിലും വിരഹമൊരു നേര്‍ത്ത വേദന ...ശൂന്യമാം സ്വപ്നങ്ങളില്‍ .."

    ReplyDelete
  3. "വരും ജന്മമെങ്കിലും നീ
    എന്നോടൊത്തുചേരു-
    മെന്നു പ്രതീക്ഷകൊള്ളാന്‍
    കാലമെന്‍ കൈകളിലല്ലെന്ന
    സത്യമുള്‍കൊണ്ട്
    യാത്രചൊല്ലട്ടെ ഞാന്‍ !!!"
    നല്ല വരികള്‍ രാജേഷ്..... പിന്നെ അക്ഷരങ്ങളും ബാക്ക് ഗ്രൗണ്ടും ഒരേ കളര്‍ ഷേയ്‌ഡ് ആയതു കൊണ്ട് വായിക്കാന്‍ വലിയ ബുദ്ധിമുട്ട്.....

    ReplyDelete
  4. പിരിയുവാന്‍ മാത്രമല്ലോ നാം ഇവിടെ വന്നത് അടുക്കുവാന്‍ ആ പരമാത്മാവില്‍

    ReplyDelete