Sunday, February 6, 2011

വഴിവക്കിലെ ഭിക്ഷക്കാരന്‍ !!

ഭിക്ഷക്കാരന്‍ ,
മതമില്ലാത്തതിനാല്‍
മനുഷ്യനാണ് ,

അതിനാലൊരുനേരത്തെ
അന്നത്തിനായി
കൈനീട്ടുമ്പോളാരും
കാണില്ല ,

അലിവു ന്യൂനം ചെയ്ത
ഭാവങ്ങളില്‍ ജന്മിയാകുന്നു
ചില ഇരുകാലികള്‍ .


ഉണ്ടുനിറഞ്ഞിട്ടും നിറയാതെ
യാചിക്കുന്നവര്‍ക്കു
തെരുവിലിരക്കുന്നവനോടയിത്തം ,

നാളെയെന്നതാരുടെയും
കുത്തകയല്ലെന്നിരിയ്ക്കെ
നിന്‍ഗതി വിഭിന്നമല്ലെന്ന
ചിന്തകളോതുന്നു ,
'തെരുവോരത്തു സന്ധിയ്ക്കാം' .


കാലങ്ങള്‍ മാറ്റാത്ത
കോലങ്ങളെ കാലകെടുതി
വീഴ്ത്തുമൊരു നാള്‍ .


മാഞ്ഞാലും മറഞ്ഞാലും
മന്നവാ ,മാനവാ
നാളെ വിധി തേടിയെത്തും ,
പരോളില്ലാത്ത കാരഗൃഹങ്ങളില്‍
അന്ധകാരത്തോടിരക്കാന്‍ ....

1 comment:

  1. രാജേഷ് ! വളരെ നന്നായിരിക്കുന്നു. രാജേഷ് ഇപ്പോള്‍ കവി എന്ന നിലയില്‍ ഒരു പാട് വളര്‍ന്നു.... എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete