Wednesday, January 23, 2013

മരണവഴിയിലൂടെ ...

മരണവഴിയിലൂടെ
നടക്കുകയായിരുന്നു,
പ്രതീക്ഷകള്‍ മങ്ങിമായുന്ന
ഇരുട്ടിലേയ്ക്കു പോകുന്ന വഴി,

വഴിയോരത്ത് ഒരുവന്‍
ജീവന് കേഴുന്നു
അവനും അങ്ങോട്ടാണെന്നു
മനസിലായി,

പക്ഷെ അവന്‍ എന്റെ വിപരീതവഴിയിലേയ്ക്കാണ്
വിരല്‍ ചൂണ്ടിയത് .
ഞാന്‍ ആ ദിശയിലേയ്ക്ക് തിരിഞ്ഞുനോക്കി
അവന്റെ പ്രതീക്ഷകളുടെ വസന്തം ഞാനും കണ്ടു.

ഇപ്പോള്‍
ആശുപത്രിയിലവന്‍
ജീവന്മരണപോരാട്ടത്തില്‍ ,
അവന്റെ ബന്ധുക്കളും ഡോക്ടര്‍മാരും
നേഴ്സുമാരും
എന്നെ ജീവന്റെ വില പഠിപ്പിയ്ക്കുന്ന
അധ്യാപകരായി ...!


പുറത്തിറങ്ങിയപ്പോള്‍ ,
രഥമെത്ര ചലിച്ചാലും
യാത്ര നിര്‍ത്തേണ്ടത് സമയമെന്ന് പറഞ്ഞു
എന്റെ പ്രതീക്ഷകള്‍ വസന്തം
ചുരത്തി നില്‍ക്കുന്നു ......

1 comment:

  1. എന്റെ പ്രതീക്ഷകള്‍ വസന്തം
    ചുരത്തി നില്‍ക്കുന്നു ......

    നല്ല കവിത. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ..

    ശുഭാശംസകൾ...

    ReplyDelete