ഓര്‍മയില്‍ എവിടെയോ മറക്കാന്‍ ആഗ്രഹിച്ചു ഞാന്‍
എന്നിലെ മനസും ആഗ്രഹിച്ചു മറന്നാലും എന്ന്
പക്ഷെ വിദൂരതയില്‍ ഞാന്‍ കണ്ട മുഖം
ആരുടെതായിരുന്നു , അത് എന്റെ കുഞ്ഞിളം കിളിയാണോ
എന്റെ മനസ്സില്‍ പരവേശത്തിന്റെ അഗ്നിവേശം
എന്റെ കാലുകള്‍ ഇടറി , എന്റെ കണ്ണുകള്‍ നനഞ്ഞു
വീണ്ടും ആ വിദൂരതയിലേക്ക് ഞാന്‍ ദുഃഖത്തോടെ നോക്കി
അപ്പോഴേക്കും കണ്ണുനീര് എന്റെ കണ്ണുകളെ മൂടിയിരുന്നു
എന്റെ മനസിന്റെ കിളികൂട്ടിലേക്ക് വീണ്ടും ഓര്‍മയുടെ
തിരമാലകള്‍ ആദി ഉലഞ്ഞു , ഒരു നിമിഷം നിശബ്ദമായി
ഞാന്‍ നിന്നു ..... സ്നേഹം മനസിനെ ചിത്തഭ്രമം ആക്കിയോ
അറിയില്ല മനസിന്റെ കിളിക്കൂട് ഇന്നും എന്നും
അവള്‍ക്കായി ഞാന്‍ തുറനിട്ടു , വീണ്ടും ....
ആ വിദൂരതയിലേക്ക് ഞാന്‍ നോക്കി നിന്നു
അവളുടെ മുഖം , അവളുടെ നിഴല്‍ പോലും
എനിക്ക് കാണാന്‍ കഴിഞ്ഞില്ല ........
വീണ്ടും വരുമെന്ന പ്രതീക്ഷയില്‍
ഞാന്‍ മടങ്ങി എന്റെ ഏകാന്തതയുടെ ലോകത്തേക്ക് ........
No comments:
Post a Comment