നിലാവേ നീയെന്‍ മനസ്സിന് മാരിവില്ലെയ്ത
തേന്‍പ്രവാഹമാകുന്നുവോ?
നീ ചുംബിച്ച
സുന്ദരനിശതന്‍
യാമത്തില്‍
മയങ്ങുന്നു ഞാന്‍ !
നിന് വര്‍ണ്ണവും
സുഗന്ധമേകും
ചെറുതെന്നലു -
മുണര്‍ത്തുമെന്നോര്‍മ്മകള്‍ ,
നഷ്ടസ്വപ്നങ്ങള്‍തന്‍ യാത്ര -
യിലറിയാതെയെന്‍-
മനംനൊന്തു
മായാതെന്നുമീ
നിലാവിന് സൌന്ദര്യ -
മെന്മനം
നിറഞ്ഞുവെങ്കില്‍ !
ദേഹിയുപേക്ഷിച്ചൊരു
ദേഹം കണക്കെ
നീയെന്‍ നിദ്രയിലേയ്ക്കു -
തിര്‍ന്നു ..............!!
No comments:
Post a Comment