സൂര്യാതപത്താല്‍ വാടാതെയും
വര്‍ഷശിഷിരങ്ങളേറ്റു
തളരാതെയുമൊരു പൂമൊട്ട്
ഉദ്യാനത്തില്‍
പൊരുതി നിന്നു .!
വിരിയതെയും
സുഗന്ധംചൊരിയാതെയും
പൂമൊട്ടായി മാത്രംനിന്നു
തേന്‍ നുകരാന്‍
വെറിപൂണ്ടവണ്ടുകള്‍
വട്ടമിട്ടു പറന്നു .
വിരിഞ്ഞുവെങ്കിലിറുത്തു
കോര്‍ക്കാനും
ഈശ്വരനര്‍പ്പിക്കാനും
പലരുമാവഴിവന്നു,
എന്നിട്ടുംവിരിഞ്ഞില്ല !!
കാറ്റില്‍ തെന്നിയാടിയും
നിലാവില്‍ തിളങ്ങിയും
സുന്ദരിപ്പൂമൊട്ട്
കണ്‍കളെ ത്രസിപ്പികച്ചു .
ഒടുവില്‍,
പൂവിന്‍ സൌന്ദര്യമറിയാത്ത
സൌരഭ്യമറിയാത്തയൊരുവന്‍
അതിനെയിറുത്തെടുത്തു !!
പൂമ്പൊടികാണാന്‍
ഓരോയിതളുകളായി
പ്രാണന്‍ മുഴുവനൂറ്റിയെടുത്തു
നിഷ്കരുണം വലിച്ചെറിഞ്ഞു !!
മണ്ണിന്‍ പിറന്നു,
മണ്ണിന്റെ സത്യമറിയാതെ
മണ്ണിലമര്‍ന്നു !
ഇനിയുമെത്രയൊ
പൂമൊട്ടുകള്‍ ബാക്കി ,
സംരക്ഷിയ്ക്കപ്പെടുന്നൊരു
കാലം വിരിയാത്തപ്പോള്‍
നിങ്ങളെന്തു പ്രതീക്ഷയില്‍ ....
മണ്ണിന്‍ പിറന്നു,മണ്ണിന്റെ സത്യമറിയാതെ മണ്ണിലമര്‍ന്നു
ReplyDeleteകൊള്ളാം
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത് തന്നെ ഉണ്ടേ