അശാന്തിയുടെ പ്രപഞ്ചത്തിന്‍
മാറ്റൊലികൊണ്ടൊരു പുതു -
മാമ്പഴക്കാലമെത്തിനില്‍ക്കുന്നോ
രെന്‍ നടുമുറ്റത്തോരോ -
യിലകള്‍ കൊഴിയുന്തോറും
അറിയുന്നോരാ നിധി
കാക്കും ഭൂതത്താനെ !!!
തമസ്സിലേക്ക് വഴിതെളിച്ച്
ദീപങ്ങള്‍ കെടുത്തി
രക്തപുഷപ്പങ്ങള്‍ വര്‍ഷിച്ചു
ഭൂതമട്ടഹസിക്കുന്നോരോ നിശയിലും !!
ദൈവമല്ല , മാനുജനല്ല
നാളെയുടെ വിശ്വപ്രഭ
ചൊരിക്കും നിധിയുടെ
വെറും കാവല്‍ക്കാരന്‍ !!
നീരാഞ്ജനം തേടിയലയുന്ന
ഓരോ മൂര്‍ത്തിക്കുമുണ്ട്സ്ഥാനമാ മണ്ണില്‍
സൂര്യതപത്തലെരിയുന്ന
നീരാഞ്ജന മുറ്റത്തു
സന്ധ്യയുടെ മറ നീങ്ങിയകലുംബോള്‍
മണ്ണിന്‍ സുഗന്ധം ക്ഷാരമായി മാറുന്നു !!!
ഒടുവില്‍
ശാന്തിയുടെ പ്രപഞ്ചത്തിലേക്ക്
അലയുന്നോരോ ഭൂതത്താന്മാര്‍
ശാന്തിയുമാശാന്തിയും
ഒത്തുചെരുമീ പ്രപഞ്ചത്തിന്‍
സുഗന്ധമറിയാതെ പോകുന്നു ?!
No comments:
Post a Comment