ഇഷ്ട്ടമാനെന്നു ഞാന്‍ പറയും നേരം
നിന്‍ കവിളില്‍ വിടര്‍ന്ന പുഞ്ചിരിയും
അന്നേരം നിന്‍ നയനതിന്‍
ശോഭയും ഇന്നും ഞാന്‍ അറിയുന്നു സഖി
തിരക്കുകള്‍ക്കിടയിലെ വീചികളില്‍
അന്ന് നാം ആദ്യം കണ്ടതും
ഒന്നൊന്നായി ഓരോന്നും പറഞ്ഞതും
ഓര്‍ക്കുന്നു ഞാന്‍ ഇന്നുമാം നാളുകള്‍
ആരും അറിയാതെ ആരോരും കേള്‍ക്കാതെ
നമ്മള്‍ സല്ലപിച്ച ഓരോ നിമിഷവും
പിറന്നാള്‍ ദിനം ഉറക്കമൊഴിഞ്ഞ്
നിനക്കായ് പ്രാര്‍ത്ഥിച്ചതും
ഓര്‍ക്കുന്നു സഖി ഞാന്‍ ഇന്നും
ഒടുവില്‍ നീ വിടപറഞ്ഞകലുംനേരം
അരുതേ എന്നുപറയാതെ മൌനമായി
കണ്ണുനീര്‍ പൊഴിക്കാതെ നയനങ്ങള്‍
എന്നോട് തന്നെ മന്ത്രിച്ചു ....തിരികെ വരും
ഒരു നാള്‍ എന്നരികിലേക്ക്............
Tuesday, June 8, 2010
Friday, April 23, 2010
എന്‍റെ പ്രണയം
പിരിഞ്ഞു പോയ എന്‍ നഷ്ടവസന്തമേ
നിന്‍ ഓര്‍മകളില്‍ ഞാന്‍ ഇന്നും ജീവിക്കുന്നു
ആരും അറിയാതെ ആരോടും മിണ്ടാതെ
എന്‍ നൊമ്പരം ഞാന്‍ ഉള്ളിലൊതുക്കി
നിന്‍ സ്വരമോന്നു കേള്‍ക്കാനായി കാതോര്‍ത്തു
നിന്‍ മുഖമൊന്നു കാണാനായി ആഗ്രഹിച്ചു
എന്‍ ഉള്ളിലെ സ്നേഹപത്രം നിന്നില്‍
നില്‍ക്കുമ്പോള്‍ എന്തെ നീ അറിഞ്ജീല
എന്റെ സ്നേഹത്തെ , എന്റെ പ്രണയത്തെ
അഴകാര്‍ന്ന നിന്‍ മുടിയും
ചെമ്പകം മണക്കുന്ന നിന്‍ ഗന്ധവും
അറിയാതെ ഇന്നുമെന്നില്‍ ഉള്ളില്‍ നിറയുന്നു
നിന്‍ ഗാനമാത്രയില്‍ ഉറങ്ങിയ
ഞാനിന്നു ഉറക്കം വെടിഞ്ഞ ഒരു നിലപക്ഷിയായി മാറി ..............
നിന്‍ ഓര്‍മകളില്‍ ഞാന്‍ ഇന്നും ജീവിക്കുന്നു
ആരും അറിയാതെ ആരോടും മിണ്ടാതെ
എന്‍ നൊമ്പരം ഞാന്‍ ഉള്ളിലൊതുക്കി
നിന്‍ സ്വരമോന്നു കേള്‍ക്കാനായി കാതോര്‍ത്തു
നിന്‍ മുഖമൊന്നു കാണാനായി ആഗ്രഹിച്ചു
എന്‍ ഉള്ളിലെ സ്നേഹപത്രം നിന്നില്‍
നില്‍ക്കുമ്പോള്‍ എന്തെ നീ അറിഞ്ജീല
എന്റെ സ്നേഹത്തെ , എന്റെ പ്രണയത്തെ
അഴകാര്‍ന്ന നിന്‍ മുടിയും
ചെമ്പകം മണക്കുന്ന നിന്‍ ഗന്ധവും
അറിയാതെ ഇന്നുമെന്നില്‍ ഉള്ളില്‍ നിറയുന്നു
നിന്‍ ഗാനമാത്രയില്‍ ഉറങ്ങിയ
ഞാനിന്നു ഉറക്കം വെടിഞ്ഞ ഒരു നിലപക്ഷിയായി മാറി ..............
Tuesday, April 20, 2010
കൊമ്പാടിക്കല്‍ തമ്പുരാന്‍
കൊമ്പാടിക്കല്‍ വാഴും അഞ്ചു തമ്പുരാന്മാര്‍
പഞ്ച ഭൂതങ്ങള്‍ വാഴും എന്‍ പൊന്നമ്പലത്തില്‍
വിശ്വരൂപമാം തേജോ ഭാവം
നിത്യവും വന്ദിച്ചു പോകുന്നു ഞങ്ങള്‍
നിന്‍ കാല്‍ക്കല്‍ അര്‍പ്പിച്ചു എന്നുടെ സങ്കടങ്ങള്‍
നിത്യവും ഭജിച്ചു നിന്‍ നാമം നാവില്‍
നിന്‍ രൂപം മനസ്സില്‍ നിറയുമ്പോള്‍
എല്ലാ ദുഖവും മാറുന്നു നാളിതുവരെ
കരിങ്കാളിക്ക് പട്ടും നിവേദ്യവും
ആയില്യം നാളില്‍ നഗത്താന്‍മാര്‍ക്കും
വിഖ്നങ്ങള്‍ മാറ്റുന്ന വിഖ്നെശ്വരന്
ചന്ദനതാല്‍ അഭിഷേകവും
നാളിതുവരെ നേദിച്ചു ഞാന്‍
ഭാവാന്‍ നിന്‍ രൂപം മാറില്ല ഒരിക്കലും !
പഞ്ച ഭൂതങ്ങള്‍ വാഴും എന്‍ പൊന്നമ്പലത്തില്‍
വിശ്വരൂപമാം തേജോ ഭാവം
നിത്യവും വന്ദിച്ചു പോകുന്നു ഞങ്ങള്‍
നിന്‍ കാല്‍ക്കല്‍ അര്‍പ്പിച്ചു എന്നുടെ സങ്കടങ്ങള്‍
നിത്യവും ഭജിച്ചു നിന്‍ നാമം നാവില്‍
നിന്‍ രൂപം മനസ്സില്‍ നിറയുമ്പോള്‍
എല്ലാ ദുഖവും മാറുന്നു നാളിതുവരെ
കരിങ്കാളിക്ക് പട്ടും നിവേദ്യവും
ആയില്യം നാളില്‍ നഗത്താന്‍മാര്‍ക്കും
വിഖ്നങ്ങള്‍ മാറ്റുന്ന വിഖ്നെശ്വരന്
ചന്ദനതാല്‍ അഭിഷേകവും
നാളിതുവരെ നേദിച്ചു ഞാന്‍
ഭാവാന്‍ നിന്‍ രൂപം മാറില്ല ഒരിക്കലും !
Sunday, March 28, 2010
നിലാവെളിച്ചം
നീലരാവിലെ നിലാവെളിച്ചം പോലെ
മാരിവില്ലിന്റെനേര്‍ത്ത രശ്മികള്‍ പോലെ
അവളെന്‍റെ ജീവിതത്തിലെ വെളിച്ചമായിരുന്നു
രാത്രിപോലും മാറി നില്‍ക്കുന്ന നിലാ വേളിച്ചം
നീലകുറിഞ്ഞികള്‍ പൂക്കും പോലെ
ആ നിലാ വെളിച്ചം എന്നില്‍ ശോഭിച്ചു
ആ നീല ശോഭയില്‍ പുതു ജീവന്‍ നാംബെടുത്തു
എന്‍ മനം ആഹ്ലാദം കൊണ്ട് നിറഞ്ഞു .
ആ നേര്‍ത്ത നിശ ഓടി ഓളിച്ചപ്പോള്‍
ആ നിലാ വെളിച്ചവും മാഞ്ഞു
വീണ്ടും ഞാന്‍ ഏകനായി
നില വെളിച്ചത്തിന്റെ കാത്തിരിപ്പുമായി .........
മാരിവില്ലിന്റെനേര്‍ത്ത രശ്മികള്‍ പോലെ
അവളെന്‍റെ ജീവിതത്തിലെ വെളിച്ചമായിരുന്നു
രാത്രിപോലും മാറി നില്‍ക്കുന്ന നിലാ വേളിച്ചം
നീലകുറിഞ്ഞികള്‍ പൂക്കും പോലെ
ആ നിലാ വെളിച്ചം എന്നില്‍ ശോഭിച്ചു
ആ നീല ശോഭയില്‍ പുതു ജീവന്‍ നാംബെടുത്തു
എന്‍ മനം ആഹ്ലാദം കൊണ്ട് നിറഞ്ഞു .
ആ നേര്‍ത്ത നിശ ഓടി ഓളിച്ചപ്പോള്‍
ആ നിലാ വെളിച്ചവും മാഞ്ഞു
വീണ്ടും ഞാന്‍ ഏകനായി
നില വെളിച്ചത്തിന്റെ കാത്തിരിപ്പുമായി .........
Saturday, March 20, 2010
കേരം-കേരളം
കേരങ്ങള്‍ തിങ്ങും കേരനാട്ടില്‍
കുരുത്തോല പോലുള്ള മാനസങ്ങള്‍
കണികണ്ടുണരാന്‍ കണികൊന്നയും
കാതോര്‍ത്തുണരാന്‍ കൊയ്ത്തുപാട്ടും.
അമ്മിഞ്ഞപാലിനു ത്രസിക്കുന്ന കുരുന്നും
വയറുവിശന്നു കരയുന്ന കുഞ്ഞും .
ചെറു ഓളങ്ങള്‍ തല്ലുന്ന കായല്‍ പറ്റവും
ഓളത്തില്‍ ഒഴുകുന്ന ചെറു വഞ്ചികളും .
നിര്‍ത്താതെ പായുന്ന ഭീമന്‍ ബസുകള്‍-
ക്കിടയില്‍ ചിരിക്കുന്ന പുഞ്ചിരികളും
സന്ധ്യാനേരം കേള്‍ക്കുന്നു നാമജപവും
അന്നേരം ചിലര്‍ പാടുന്നു ഭരണി പാട്ടും
കസവ് ഞൊറിയുടുത്ത സുന്ദരിയും
മീശ പിരിക്കുന്ന സുന്ദരനും
അങ്ങനെ ഇങ്ങനെ മാലോകര്‍ക്കെല്ലാം
ഇത്തിരി ഒത്തിരി ആശകളും
കേരങ്ങള്‍ തിങ്ങുന്ന കേര നാട്ടില്‍
ഇന്നേരം കേരമെന്തെന്നു ചോദിചീടും
കാലം മാറുന്ന കാലത്തെ വെല്ലാന്‍
മറ്റൊരു രാമന്‍ വരുമെന്ന് സാരം !!
കുരുത്തോല പോലുള്ള മാനസങ്ങള്‍
കണികണ്ടുണരാന്‍ കണികൊന്നയും
കാതോര്‍ത്തുണരാന്‍ കൊയ്ത്തുപാട്ടും.
അമ്മിഞ്ഞപാലിനു ത്രസിക്കുന്ന കുരുന്നും
വയറുവിശന്നു കരയുന്ന കുഞ്ഞും .
ചെറു ഓളങ്ങള്‍ തല്ലുന്ന കായല്‍ പറ്റവും
ഓളത്തില്‍ ഒഴുകുന്ന ചെറു വഞ്ചികളും .
നിര്‍ത്താതെ പായുന്ന ഭീമന്‍ ബസുകള്‍-
ക്കിടയില്‍ ചിരിക്കുന്ന പുഞ്ചിരികളും
സന്ധ്യാനേരം കേള്‍ക്കുന്നു നാമജപവും
അന്നേരം ചിലര്‍ പാടുന്നു ഭരണി പാട്ടും
കസവ് ഞൊറിയുടുത്ത സുന്ദരിയും
മീശ പിരിക്കുന്ന സുന്ദരനും
അങ്ങനെ ഇങ്ങനെ മാലോകര്‍ക്കെല്ലാം
ഇത്തിരി ഒത്തിരി ആശകളും
കേരങ്ങള്‍ തിങ്ങുന്ന കേര നാട്ടില്‍
ഇന്നേരം കേരമെന്തെന്നു ചോദിചീടും
കാലം മാറുന്ന കാലത്തെ വെല്ലാന്‍
മറ്റൊരു രാമന്‍ വരുമെന്ന് സാരം !!
Thursday, December 10, 2009
യാത്ര!
സ്നേഹിച്ചു ലാളിച്ച കിടാങ്ങള്‍ ഇന്നില്ല
കൂട്ടിനിനിയും ഓര്‍മ്മകള്‍ മാത്രം
പരന്നു തുല്യംസ്നേഹിച്ച സഖി പോയി
ദേഹി എന്നെ കൂടെ പോയി
ദേഹം മാത്രംഇങ്ങനെ നീണ്ടു പോകുന്നു
പോകുന്ന വഴികളില്‍ ബന്ധങ്ങള്‍ ഇല്ല പി -
ടിച്ചു നിര്‍ത്തുന്ന സ്നേഹ ദീപങ്ങള്‍ ഇല്ല
എങ്ങും ശാന്തം മനസ് മാത്രം അലയുന്നു ,
എങ്ങോട്ട് ഇനി ഈ യാത്ര!
കൂട്ടിനിനിയും ഓര്‍മ്മകള്‍ മാത്രം
പരന്നു തുല്യംസ്നേഹിച്ച സഖി പോയി
ദേഹി എന്നെ കൂടെ പോയി
ദേഹം മാത്രംഇങ്ങനെ നീണ്ടു പോകുന്നു
പോകുന്ന വഴികളില്‍ ബന്ധങ്ങള്‍ ഇല്ല പി -
ടിച്ചു നിര്‍ത്തുന്ന സ്നേഹ ദീപങ്ങള്‍ ഇല്ല
എങ്ങും ശാന്തം മനസ് മാത്രം അലയുന്നു ,
എങ്ങോട്ട് ഇനി ഈ യാത്ര!
Monday, December 7, 2009
ഇഷ്ട്ടമാണോ നിനക്കിഷ്ട്ടമാണോ !
ഇഷ്ട്ടമാണോ നിനക്കിഷ്ട്ടമാണോ
മധുരമാം ഓര്‍മ്മകള്‍ ഇഷ്ടമാണോ
നിന്‍ നറു പുഞ്ചിരിയും പൂ നിലവും
എന്‍ കരളിലെ തേന്‍ നിലവും
ഒരുമിക്കും സ്നേഹം ഇഷ്ടമാണോ, നിനക്കിഷ്ടമാണോ
ഇതാളമാം പൂവിന്റെ നറുമണവും
അടരുന്ന പൂവിന്റെ സുഗന്ധവും
അതുപോലെ നിന്‍ പുഞ്ചിരിയും
അഴകാര്ന നിന്‍ കാര്‍കൂന്തലില്‍
സുഗന്ധം പരത്തുന്ന
പൂവിതളുംഇഷ്ടമാണോ നിനക്കിഷ്ടമാണോ
നിന്‍ ചുടു ചുംബനത്താല്‍ വിടര്‍ന്ന പൂങ്കാവനത്തില്‍
തേന്‍ നുകരാന്‍ കൊതിച്ചൊരു കാര്‍ വണ്ടാണ് ഞാന്‍
മധുരം കൊണ്ടന്റെ മനം
നിറഞ്ഞു ഇഷ്ടമായി
എനിക്കിഷ്ട്ടമായി ഇഷ്ട്ടമാണോ നിനക്കിഷ്ട്ടമാണോ
മധുരമാം ഓര്‍മ്മകള്‍ ഇഷ്ടമാണോ
മധുരമാം ഓര്‍മ്മകള്‍ ഇഷ്ടമാണോ
നിന്‍ നറു പുഞ്ചിരിയും പൂ നിലവും
എന്‍ കരളിലെ തേന്‍ നിലവും
ഒരുമിക്കും സ്നേഹം ഇഷ്ടമാണോ, നിനക്കിഷ്ടമാണോ
ഇതാളമാം പൂവിന്റെ നറുമണവും
അടരുന്ന പൂവിന്റെ സുഗന്ധവും
അതുപോലെ നിന്‍ പുഞ്ചിരിയും
അഴകാര്ന നിന്‍ കാര്‍കൂന്തലില്‍
സുഗന്ധം പരത്തുന്ന
പൂവിതളുംഇഷ്ടമാണോ നിനക്കിഷ്ടമാണോ
നിന്‍ ചുടു ചുംബനത്താല്‍ വിടര്‍ന്ന പൂങ്കാവനത്തില്‍
തേന്‍ നുകരാന്‍ കൊതിച്ചൊരു കാര്‍ വണ്ടാണ് ഞാന്‍
മധുരം കൊണ്ടന്റെ മനം
നിറഞ്ഞു ഇഷ്ടമായി
എനിക്കിഷ്ട്ടമായി ഇഷ്ട്ടമാണോ നിനക്കിഷ്ട്ടമാണോ
മധുരമാം ഓര്‍മ്മകള്‍ ഇഷ്ടമാണോ
Wednesday, November 4, 2009
യാത്ര ആകുന്നു !!
എന്‍റെ മോഹങ്ങളും സ്വപ്നങ്ങളും
വഴിയില്‍ ഉപേക്ഷിച്ചു ഞാന്‍ യാത്ര ആകുന്നു
പച്ച പരവതാനി വിരിച്ച എന്‍റെ കൊച്ചു ഗ്രാമത്തിലേക്ക് ..
ഇനി ഒരിക്കലും തിരിച്ചു വരിയികയില്ല
എന്ന് ഉറപ്പിച്ചു എങ്കിലും എന്‍റെ
സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ഇനിയും വരേണ്ടി വന്നാലോ !!!
വഴിയില്‍ ഉപേക്ഷിച്ചു ഞാന്‍ യാത്ര ആകുന്നു
പച്ച പരവതാനി വിരിച്ച എന്‍റെ കൊച്ചു ഗ്രാമത്തിലേക്ക് ..
ഇനി ഒരിക്കലും തിരിച്ചു വരിയികയില്ല
എന്ന് ഉറപ്പിച്ചു എങ്കിലും എന്‍റെ
സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ഇനിയും വരേണ്ടി വന്നാലോ !!!
Sunday, September 27, 2009
അറിയില്ല !!!!
സ്നേഹം എവിടെയാണ് മനുഷ്യരില്‍
മറന്നീടുന്നുസ്നേഹത്തെ എല്ലാവരും
അല്പകാലമാം ഈ ജീവിതത്തില്‍
മാറുന്നു മനുഷ്യര്‍ പല ദിക്കുകളിലായ്
എന്തിനുഎന്നറിയാതെ ജീവിക്കുന്നു ചിലര്‍
എന്തെങ്കിലും ചെയ്തോട്ടെ എന്ന് പറയുന്നവരുമുണ്ട്
അറിയില്ല ഈ ജീവിതം എത്ര നാളുകള്‍ എന്ന്
അതിനിടയില്‍ ധനത്തിന് വേണ്ടി മാറ്റുന്നു ചിലര്‍
മറ്റു ചിലരോ ജീവിതം വെറുതെ ഹോമിക്കുന്നു
അറിയില്ല എന്താണ് ഈ ജീവിതം
ബാല്യത്തിലെ സുഖം കൌമാരത്തില്‍ഇല്ല
കൌമാരത്തിലെ രസം യവ്വനത്തില്‍ കിട്ടില്ല
വാര്‍ധക്യം അവന്റെ ജീവിതം കാര്‍ന്നു തിന്നുന്നു
ഒരു ബലൂണ്‍ കണക്കെ പൊട്ടി പോകുന്നു ജീവിതം !
മറന്നീടുന്നുസ്നേഹത്തെ എല്ലാവരും
അല്പകാലമാം ഈ ജീവിതത്തില്‍
മാറുന്നു മനുഷ്യര്‍ പല ദിക്കുകളിലായ്
എന്തിനുഎന്നറിയാതെ ജീവിക്കുന്നു ചിലര്‍
എന്തെങ്കിലും ചെയ്തോട്ടെ എന്ന് പറയുന്നവരുമുണ്ട്
അറിയില്ല ഈ ജീവിതം എത്ര നാളുകള്‍ എന്ന്
അതിനിടയില്‍ ധനത്തിന് വേണ്ടി മാറ്റുന്നു ചിലര്‍
മറ്റു ചിലരോ ജീവിതം വെറുതെ ഹോമിക്കുന്നു
അറിയില്ല എന്താണ് ഈ ജീവിതം
ബാല്യത്തിലെ സുഖം കൌമാരത്തില്‍ഇല്ല
കൌമാരത്തിലെ രസം യവ്വനത്തില്‍ കിട്ടില്ല
വാര്‍ധക്യം അവന്റെ ജീവിതം കാര്‍ന്നു തിന്നുന്നു
ഒരു ബലൂണ്‍ കണക്കെ പൊട്ടി പോകുന്നു ജീവിതം !
Thursday, September 24, 2009
ഈ വരികള്‍ നിങ്ങള്‍ ഓര്‍ക്കുന്നുവോ
നിന്‍റെ ഏകാന്തമം ഓര്‍മതന്‍ വീഥിയില്‍
എന്നെ എന്നെങ്കിലും കാണും ഒരിക്കല്‍ നീ
എന്‍റെ കാല്‍പാടുകള്‍ കാണും................
അന്നുമെന്‍ ആത്മാവ് നിന്നോട് മന്ത്രിക്കും
"നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു "
രാത്രി പകലിനോടെന്നപോലെ
യാത്രചോദിപ്പൂ ഞാന്‍ ...........................
എന്നെ എന്നെങ്കിലും കാണും ഒരിക്കല്‍ നീ
എന്‍റെ കാല്‍പാടുകള്‍ കാണും................
അന്നുമെന്‍ ആത്മാവ് നിന്നോട് മന്ത്രിക്കും
"നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു "
രാത്രി പകലിനോടെന്നപോലെ
യാത്രചോദിപ്പൂ ഞാന്‍ ...........................
Wednesday, August 5, 2009
അവള്‍
സുറുമ എഴുതിയ കണ്‍കളില്‍
നേര്ത്ത കണ്ണുനീര്‍ കണ്ടു ഞാന്‍
എന്റെ ഉള്ളും വേദനയാല്‍
വിങ്ങി പൊട്ടിയിരുന്നു
കവിളിണകളില്‍ നേര്ത്ത തുള്ളിയായി
വീണ ആ കണ്ണുനീര്‍
എന്റെ നെഞ്ചില്‍ കനലായി തീര്നു
ഇനിയും അരുതേ എന്ന് പറയാന്‍
വാക്കുകള്‍ എന്റെ നാവില്‍ വരുനില്ല
നീ എന്റെ മനസ്സില്‍ ദേവിയായി
എന്റെ മാലാഖയായി നിന്നു
ഒരു നാള്‍ നീ എന്നരികില്‍ വരും
എന്റെ സ്നേഹം അതെന്നെ ഓര്‍മിപ്പിച്ചു ...
നേര്ത്ത കണ്ണുനീര്‍ കണ്ടു ഞാന്‍
എന്റെ ഉള്ളും വേദനയാല്‍
വിങ്ങി പൊട്ടിയിരുന്നു
കവിളിണകളില്‍ നേര്ത്ത തുള്ളിയായി
വീണ ആ കണ്ണുനീര്‍
എന്റെ നെഞ്ചില്‍ കനലായി തീര്നു
ഇനിയും അരുതേ എന്ന് പറയാന്‍
വാക്കുകള്‍ എന്റെ നാവില്‍ വരുനില്ല
നീ എന്റെ മനസ്സില്‍ ദേവിയായി
എന്റെ മാലാഖയായി നിന്നു
ഒരു നാള്‍ നീ എന്നരികില്‍ വരും
എന്റെ സ്നേഹം അതെന്നെ ഓര്‍മിപ്പിച്ചു ...
Thursday, July 16, 2009
ആ മുഖം
ഓര്‍മയില്‍ എവിടെയോ മറക്കാന്‍ ആഗ്രഹിച്ചു ഞാന്‍
എന്നിലെ മനസും ആഗ്രഹിച്ചു മറന്നാലും എന്ന്
പക്ഷെ വിദൂരതയില്‍ ഞാന്‍ കണ്ട മുഖം
ആരുടെതായിരുന്നു , അത് എന്റെ കുഞ്ഞിളം കിളിയാണോ
എന്‍റെ മനസ്സില്‍ പരവേശത്തിന്റെ അഗ്നിവേശം
എന്‍റെ കാലുകള്‍ ഇടറി , എന്റെ കണ്ണുകള്‍ നനഞ്ഞു
വീണ്ടും ആ വിദൂരതയിലേക്ക് ഞാന്‍ ദുഃഖത്തോടെ നോക്കി
അപ്പോഴേക്കും കണ്ണുനീര്‍ എന്‍റെ കണ്ണുകളെ മൂടിയിരുന്നു
എന്‍റെ മനസിന്റെ കിളികൂട്ടിലേക്ക് വീണ്ടും ഓര്‍മയുടെ
തിരമാലകള്‍ ആദി ഉലഞ്ഞു , ഒരു നിമിഷം നിശബ്ദമായി
ഞാന്‍ നിന്നു ..... സ്നേഹം മനസിനെ ചിത്തഭ്രമം ആക്കിയോ
അറിയില്ല മനസിന്റെ കിളിക്കൂട് ഇന്നും എന്നും
അവള്‍ക്കായി ഞാന്‍ തുറനിട്ടു , വീണ്ടും ....
ആ വിദൂരതയിലേക്ക് ഞാന്‍ നോക്കി നിന്നു
അവളുടെ മുഖം , അവളുടെ നിഴല്‍ പോലും
എനിക്ക് കാണാന്‍ കഴിഞ്ഞില്ല ........
വീണ്ടും വരുമെന്ന പ്രതീക്ഷയില്‍
ഞാന്‍ മടങ്ങി എന്‍റെ ഏകാന്തതയുടെ ലോകത്തേക്ക് ........
എന്നിലെ മനസും ആഗ്രഹിച്ചു മറന്നാലും എന്ന്
പക്ഷെ വിദൂരതയില്‍ ഞാന്‍ കണ്ട മുഖം
ആരുടെതായിരുന്നു , അത് എന്റെ കുഞ്ഞിളം കിളിയാണോ
എന്‍റെ മനസ്സില്‍ പരവേശത്തിന്റെ അഗ്നിവേശം
എന്‍റെ കാലുകള്‍ ഇടറി , എന്റെ കണ്ണുകള്‍ നനഞ്ഞു
വീണ്ടും ആ വിദൂരതയിലേക്ക് ഞാന്‍ ദുഃഖത്തോടെ നോക്കി
അപ്പോഴേക്കും കണ്ണുനീര്‍ എന്‍റെ കണ്ണുകളെ മൂടിയിരുന്നു
എന്‍റെ മനസിന്റെ കിളികൂട്ടിലേക്ക് വീണ്ടും ഓര്‍മയുടെ
തിരമാലകള്‍ ആദി ഉലഞ്ഞു , ഒരു നിമിഷം നിശബ്ദമായി
ഞാന്‍ നിന്നു ..... സ്നേഹം മനസിനെ ചിത്തഭ്രമം ആക്കിയോ
അറിയില്ല മനസിന്റെ കിളിക്കൂട് ഇന്നും എന്നും
അവള്‍ക്കായി ഞാന്‍ തുറനിട്ടു , വീണ്ടും ....
ആ വിദൂരതയിലേക്ക് ഞാന്‍ നോക്കി നിന്നു
അവളുടെ മുഖം , അവളുടെ നിഴല്‍ പോലും
എനിക്ക് കാണാന്‍ കഴിഞ്ഞില്ല ........
വീണ്ടും വരുമെന്ന പ്രതീക്ഷയില്‍
ഞാന്‍ മടങ്ങി എന്‍റെ ഏകാന്തതയുടെ ലോകത്തേക്ക് ........
ബാല്യകാലം
ഓര്‍മയില്‍ മാഞ്ഞുപോയി എന്റെ കുട്ടികാലം
എന്റെ മനസ് നേര്‍ത്ത സങ്കടത്തോടെ
ഓര്‍ത്തുപോയി എന്റെ ബാല്യകാലം
ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം
ഇനി ഒരിക്കലും തിരിഞ്ഞു നോക്കാത്ത കാലം
ആരും മറക്കാത്ത പുണ്യകാലം
എന്റെ മനസ് നേര്‍ത്ത സങ്കടത്തോടെ
ഓര്‍ത്തുപോയി എന്റെ ബാല്യകാലം
ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം
ഇനി ഒരിക്കലും തിരിഞ്ഞു നോക്കാത്ത കാലം
ആരും മറക്കാത്ത പുണ്യകാലം
മഴ
ആകാശം മഴ മേഘങ്ങള്‍ കൊണ്ടു മൂടി
മഴയുടെ നേര്ത്ത തുള്ളികള്‍
ഭൂമിയില്‍ പതിച്ചു
ആ തുള്ളികളില്‍ നിന്നും
മണ്ണിന്‍റെ ഗന്ധം ഞാന്‍ അറിഞ്ഞു
വേദനയാല്‍ വിങ്ങുന്ന മനസ്സില്‍
സ്നേഹത്തിന്‍ മഴതുള്ളി വന്നു വീണു എങ്കില്‍
എന്ന് ഞാന്‍ ആശിച്ചു ...........
മഴയുടെ നേര്ത്ത തുള്ളികള്‍
ഭൂമിയില്‍ പതിച്ചു
ആ തുള്ളികളില്‍ നിന്നും
മണ്ണിന്‍റെ ഗന്ധം ഞാന്‍ അറിഞ്ഞു
വേദനയാല്‍ വിങ്ങുന്ന മനസ്സില്‍
സ്നേഹത്തിന്‍ മഴതുള്ളി വന്നു വീണു എങ്കില്‍
എന്ന് ഞാന്‍ ആശിച്ചു ...........
Friday, July 10, 2009
എന്റെ സ്വന്തം
ഓര്‍മയില്‍ മഞ്ഞുപോകാതെ നിന്‍ മുഖം
കോരി ചൊരിയുന്ന മഴയുടെ ആരവം
ആ മഴയുടെ തുള്ളികളെ പോലെ എന്റെ മനസും വിതുംബുകയാണ്
മിന്നല്‍ പോലെ വന്നു മായുന്ന അവളുടെ ഓര്‍മ്മകള്‍
നനഞ്ഞു നില്ക്കുന്ന പൂവിനെ പോലെ
വേദനയാല്‍ എന്റെ മനസും നനഞ്ഞു പോയി
നഗരത്തിലെ തിരക്കില്‍ എന്റെ കണ്ണുകള്‍ തിരഞ്ഞു
ആ മുഖം ഒന്നു കണ്ടിരുന്നെങ്കില്‍
ഒരിക്കല്‍, ഒരിക്കല്‍ കൂടി മാത്രം
ആ മുഖം കാണാന്‍ കഴിഞ്ഞിരുനെന്കില്‍
അറിയാതെ ആശിച്ചു എന്റെ മനസും
മഴ പോലെ പെയ്തിറങ്ങും എന്ന പ്രതീക്ഷ
അതാണെന്റെ ജീവിത കാത്തിരിപ്പും ....
കോരി ചൊരിയുന്ന മഴയുടെ ആരവം
ആ മഴയുടെ തുള്ളികളെ പോലെ എന്റെ മനസും വിതുംബുകയാണ്
മിന്നല്‍ പോലെ വന്നു മായുന്ന അവളുടെ ഓര്‍മ്മകള്‍
നനഞ്ഞു നില്ക്കുന്ന പൂവിനെ പോലെ
വേദനയാല്‍ എന്റെ മനസും നനഞ്ഞു പോയി
നഗരത്തിലെ തിരക്കില്‍ എന്റെ കണ്ണുകള്‍ തിരഞ്ഞു
ആ മുഖം ഒന്നു കണ്ടിരുന്നെങ്കില്‍
ഒരിക്കല്‍, ഒരിക്കല്‍ കൂടി മാത്രം
ആ മുഖം കാണാന്‍ കഴിഞ്ഞിരുനെന്കില്‍
അറിയാതെ ആശിച്ചു എന്റെ മനസും
മഴ പോലെ പെയ്തിറങ്ങും എന്ന പ്രതീക്ഷ
അതാണെന്റെ ജീവിത കാത്തിരിപ്പും ....
Subscribe to:
Posts (Atom)