നിലാവേ നീയെന്‍ മനസ്സിന്‍ മാരിവില്ലെയ്ത
തേന്‍പ്രവാഹമാകുന്നുവോ?
നീ ചുംബിച്ച
സുന്ദരനിശതന്‍
യാമത്തില്‍
മയങ്ങുന്നു ഞാന്‍ !
നിന്‍ വര്‍ണ്ണവും
സുഗന്ധമേകും
ചെറുതെന്നലു -
മുണര്‍ത്തുമെന്നോര്‍മ്മകള്‍ ,
നഷ്ടസ്വപ്‌നങ്ങള്‍തന്‍ യാത്ര -
യിലറിയാതെയെന്‍-
മനംനൊന്തു
മായാതെന്നുമീ
നിലാവിന്‍ സൌന്ദര്യ -
മെന്‍മനം
നിറഞ്ഞുവെങ്കില്‍ !
ദേഹിയുപേക്ഷിച്ചൊരു
ദേഹം കണക്കെ
നീയെന്‍ നിദ്രയിലേയ്ക്കു -
തിര്‍ന്നു ..............!!
Thursday, July 8, 2010
Monday, July 5, 2010
ഭാരതസ്ത്രീകള്‍ തന്‍ വൈരുദ്ധ്യശുദ്ധി
ഭാരതസ്ത്രീകള്‍ തന്‍
ഭാവ ശുദ്ധിയെന്നു-
കേള്‍ക്കുവിന്‍
കോള്‍മയിര്‍ കൊള്ളുമീ
വാക്കിന്‍ വിലയെന്തിന്നു!
അക്ഷരം ചൊല്ലും
സുന്ദരം നാവിന്നു
വില്‍ക്കടം ചൊല്ലുന്നോരോ
ദിക്കിലും !
അഴകാര്‍ന്ന മൂര്ദ്ധജം
കൊതുമ്പു കണക്കെ
കുത്തിയമരുന്നു
പുത്തന്‍ ശൈലിയില്‍ !
ചന്ദനകുറി തൊടും
നെറ്റിതടമിന്നു
നിദ്രയതില്ലാത്ത
നിശാഗന്ധിയായി...
ഒരുനാള്‍ ഗൃഹത്തിന്നൈശ്വര്യമായി ...
ഇന്നീയൈശ്വര്യ-
മെള്ളോളമില്ല ഭൂവില്‍
നൊന്തുപ്രസവിച്ചൊരു
പിഞ്ചു കുഞ്ഞിനെ -
ത്താലോലമാട്ടാന്‍
മറ്റൊരു നാരി....
കാഴ്ച മാഞ്ഞൊരീ
ലോകമത്രെയും
ചുറ്റിനടക്കും താനെന്ന
ഭാവമീനാരികളത്രെയും
മാറ്റത്തിന്‍ കോലം
മാറിയെന്ന്നാലും
പായും നരന്മാരിന്നു -
മോരോ ദിക്കിലും !
കൊഞ്ചിക്കുഴയലും
മൃദുസ്വരമൊഴിയു
മിന്നിന്റെ ഭാവ -
വിശുദ്ധിയായി മാറി !
അമ്മതന്‍ പുണ്യം
മാറില്ലൊരിക്കലും
ഭൂവില്‍ സ്ഥിരം
ഭാരത സ്ത്രീകള്‍ തന്‍
ഭാവ ശുദ്ധി !!!
ഭാവ ശുദ്ധിയെന്നു-
കേള്‍ക്കുവിന്‍
കോള്‍മയിര്‍ കൊള്ളുമീ
വാക്കിന്‍ വിലയെന്തിന്നു!
അക്ഷരം ചൊല്ലും
സുന്ദരം നാവിന്നു
വില്‍ക്കടം ചൊല്ലുന്നോരോ
ദിക്കിലും !
അഴകാര്‍ന്ന മൂര്ദ്ധജം
കൊതുമ്പു കണക്കെ
കുത്തിയമരുന്നു
പുത്തന്‍ ശൈലിയില്‍ !
ചന്ദനകുറി തൊടും
നെറ്റിതടമിന്നു
നിദ്രയതില്ലാത്ത
നിശാഗന്ധിയായി...
ഒരുനാള്‍ ഗൃഹത്തിന്നൈശ്വര്യമായി ...
ഇന്നീയൈശ്വര്യ-
മെള്ളോളമില്ല ഭൂവില്‍
നൊന്തുപ്രസവിച്ചൊരു
പിഞ്ചു കുഞ്ഞിനെ -
ത്താലോലമാട്ടാന്‍
മറ്റൊരു നാരി....
കാഴ്ച മാഞ്ഞൊരീ
ലോകമത്രെയും
ചുറ്റിനടക്കും താനെന്ന
ഭാവമീനാരികളത്രെയും
മാറ്റത്തിന്‍ കോലം
മാറിയെന്ന്നാലും
പായും നരന്മാരിന്നു -
മോരോ ദിക്കിലും !
കൊഞ്ചിക്കുഴയലും
മൃദുസ്വരമൊഴിയു
മിന്നിന്റെ ഭാവ -
വിശുദ്ധിയായി മാറി !
അമ്മതന്‍ പുണ്യം
മാറില്ലൊരിക്കലും
ഭൂവില്‍ സ്ഥിരം
ഭാരത സ്ത്രീകള്‍ തന്‍
ഭാവ ശുദ്ധി !!!
Saturday, July 3, 2010
സന്ധ്യനേരം
ജപിയ്ക്കും നാമവും
കൊളുത്തും ദീപവും
മനസ്സിന്‍ നേര്‍ത്ത
പ്രകാശവിശുദ്ധിയും ..
നിന്‍ നാവിന്‍ തുമ്പില്‍
വിടര്‍ന്ന നാമത്തി-
ന്നിലയനക്കമില്ലാതെ
കേള്‍പ്പുയീ പ്രകൃതിയും
അന്നേരം സൂര്യന്‍
മായുന്നു
ചന്ദ്രകിരണമുയരുന്നു
നാമതിന്‍ ശ്രുതിയില്‍
തുളസിത്തറയിലെ
ദീപമിന്നും -
കേടാ വിളക്കായ്
മാറിയെന്‍ മനസില്‍
അറിഞ്ഞിരുന്നീല
സ്വപ്നത്തിന്‍
മായ കഴ്ച്ചയെന്നു
മായുന്നില്ല
മനസ്സിന്‍ കോണില്‍ നിന്ന്
ഈ ദീപ നാളമായ്
എന്നീ പടിക്കല്‍
നീ എന്‍ വെളിച്ചമായ്
വരും സഖി ...................
കൊളുത്തും ദീപവും
മനസ്സിന്‍ നേര്‍ത്ത
പ്രകാശവിശുദ്ധിയും ..
നിന്‍ നാവിന്‍ തുമ്പില്‍
വിടര്‍ന്ന നാമത്തി-
ന്നിലയനക്കമില്ലാതെ
കേള്‍പ്പുയീ പ്രകൃതിയും
അന്നേരം സൂര്യന്‍
മായുന്നു
ചന്ദ്രകിരണമുയരുന്നു
നാമതിന്‍ ശ്രുതിയില്‍
തുളസിത്തറയിലെ
ദീപമിന്നും -
കേടാ വിളക്കായ്
മാറിയെന്‍ മനസില്‍
അറിഞ്ഞിരുന്നീല
സ്വപ്നത്തിന്‍
മായ കഴ്ച്ചയെന്നു
മായുന്നില്ല
മനസ്സിന്‍ കോണില്‍ നിന്ന്
ഈ ദീപ നാളമായ്
എന്നീ പടിക്കല്‍
നീ എന്‍ വെളിച്ചമായ്
വരും സഖി ...................
Wednesday, June 30, 2010
ഞാനനാഥന്‍
ഞാനനാഥന്‍
ഇന്നിന്റെ നോവും
മനസിന്‍ നൊമ്പരവും
പേറി നടക്കുമനാഥന്‍
യാചനാമുഖവു-
മേന്തി നില്‍പ്പു ഞാനീ -
ഭൂവില്‍ .......
വഴിവക്കിലൊരു
മുഖം കണ്ണിമകള്‍
കൊണ്ടെന്നെ
നോക്കിയിരുന്നു
ഒരു നാളാ-
കണ്ണിമകളും
കാണാമറയത്തോടിയൊളിച്ചു
ആരും കാണാതെ
കേള്‍ക്കാതെ പോയി
എന്നിലെ നൊമ്പരം
ഏകനായെന്നും
നിശബ്ദനായി ......
അനാഥനൊമ്പരവുമായി
ജീവിപ്പു ഞാന്‍
പുതു ജീവനായി
ഇന്നിന്റെ നോവും
മനസിന്‍ നൊമ്പരവും
പേറി നടക്കുമനാഥന്‍
യാചനാമുഖവു-
മേന്തി നില്‍പ്പു ഞാനീ -
ഭൂവില്‍ .......
വഴിവക്കിലൊരു
മുഖം കണ്ണിമകള്‍
കൊണ്ടെന്നെ
നോക്കിയിരുന്നു
ഒരു നാളാ-
കണ്ണിമകളും
കാണാമറയത്തോടിയൊളിച്ചു
ആരും കാണാതെ
കേള്‍ക്കാതെ പോയി
എന്നിലെ നൊമ്പരം
ഏകനായെന്നും
നിശബ്ദനായി ......
അനാഥനൊമ്പരവുമായി
ജീവിപ്പു ഞാന്‍
പുതു ജീവനായി
Monday, June 28, 2010
എന്‍റെ യാത്ര !!
ചെറുമഴ
കാതോരമെത്തി
പെയ്തില്ല മണ്ണിന്‍
ഗന്ധമറിഞ്ഞില്ല ഞാന്‍
ഇരുള്‍ മുറിയില്
പിറുപിറുത്തു മിന്നി -
മായുന്ന നേര്‍ത്ത
പ്രകാശത്തിന്‍ നിഴല്‍
വിളിയ്ക്കുന്നരോ
നിദ്രയിലേക്ക് മടങ്ങാന്‍
സ്വപങ്ങള്‍ വിറ്റു -
യാത്രയാകാം വിദൂരതയിലേക്ക്
മഞ്ഞും വെയിലും മാഞ്ഞു
ചന്ദ്രികയും നിന്‍ രൂപവും
അതിലേറെ നിന്‍ പ്രണയത്തിന്
മാധുര്യവും ....
ഞാനും മറന്നു
നീയും മറന്നു
നമ്മളും മറന്നു
സ്വപ്‌നങ്ങള്‍ മറന്നു
യാത്രയാകുന്നു
ഒരുനാള്‍ കേള്‍ക്കാം
നിന്‍ സ്വരവും
കണ്ണീര്‍ മഴക്കാലവും
മായുന്നു രാവുകള്‍ സന്ധ്യകള്‍ ,
നിദ്രതന്നന്ത്യ
യാത്രയ്ക്കൊരുങ്ങുന്നു ഞാന്‍
കാതോരമെത്തി
പെയ്തില്ല മണ്ണിന്‍
ഗന്ധമറിഞ്ഞില്ല ഞാന്‍
ഇരുള്‍ മുറിയില്
പിറുപിറുത്തു മിന്നി -
മായുന്ന നേര്‍ത്ത
പ്രകാശത്തിന്‍ നിഴല്‍
വിളിയ്ക്കുന്നരോ
നിദ്രയിലേക്ക് മടങ്ങാന്‍
സ്വപങ്ങള്‍ വിറ്റു -
യാത്രയാകാം വിദൂരതയിലേക്ക്
മഞ്ഞും വെയിലും മാഞ്ഞു
ചന്ദ്രികയും നിന്‍ രൂപവും
അതിലേറെ നിന്‍ പ്രണയത്തിന്
മാധുര്യവും ....
ഞാനും മറന്നു
നീയും മറന്നു
നമ്മളും മറന്നു
സ്വപ്‌നങ്ങള്‍ മറന്നു
യാത്രയാകുന്നു
ഒരുനാള്‍ കേള്‍ക്കാം
നിന്‍ സ്വരവും
കണ്ണീര്‍ മഴക്കാലവും
മായുന്നു രാവുകള്‍ സന്ധ്യകള്‍ ,
നിദ്രതന്നന്ത്യ
യാത്രയ്ക്കൊരുങ്ങുന്നു ഞാന്‍
Tuesday, June 8, 2010
നിന്‍ സ്വരം
നിന്‍ സ്വരം കാതില്‍ പതിച്ചീടവേ
മന്ത്രനാദത്തിലെന്‍ മനമിന്നുണര്‍ന്നു
വരികയാണിന്നെന്റെയരികില്‍ നീ-
യെന്നതെന്‍മനതാരില്‍ വന്നതു ചൊല്ലി
നിന്‍ സ്വരമന്ത്രമെന്‍ കാതില്‍ പതിക്കയാല്‍
എന്‍ സ്വപ്നലോകമുണര്‍ന്നു
നാദത്തിന്റെ സപ്തസ്വരം പോലെ
നിന്‍ സ്വരമെന്നില്‍ അലയടിച്ചു
ഞാന്‍ നിദ്രവിട്ടുണര്‍ന്നീടവേ രാത്രിതന്‍
മാറാപ്പു കീറി, പ്രഭാതമായി
നന്മതന്‍ നേര്‍മ്മയാംസ്പര്‍ശനത്താല്‍സ്നേഹ-
മെന്നിലേയ്ക്കിന്നു തിരിച്ചുവന്നൂ.
മന്ത്രനാദത്തിലെന്‍ മനമിന്നുണര്‍ന്നു
വരികയാണിന്നെന്റെയരികില്‍ നീ-
യെന്നതെന്‍മനതാരില്‍ വന്നതു ചൊല്ലി
നിന്‍ സ്വരമന്ത്രമെന്‍ കാതില്‍ പതിക്കയാല്‍
എന്‍ സ്വപ്നലോകമുണര്‍ന്നു
നാദത്തിന്റെ സപ്തസ്വരം പോലെ
നിന്‍ സ്വരമെന്നില്‍ അലയടിച്ചു
ഞാന്‍ നിദ്രവിട്ടുണര്‍ന്നീടവേ രാത്രിതന്‍
മാറാപ്പു കീറി, പ്രഭാതമായി
നന്മതന്‍ നേര്‍മ്മയാംസ്പര്‍ശനത്താല്‍സ്നേഹ-
മെന്നിലേയ്ക്കിന്നു തിരിച്ചുവന്നൂ.
ബാല്യം
ശബളമാം ബാല്യത്തിന്‍ മധുരമാം നാളുകള്‍
ഒരു മോഹസ്വപ്നമായുണരുന്നെന്നില്‍
പിച്ച വെയ്ക്കും പദം തെറ്റി ഞാന്‍ വീണതും
അച്ഛന്റെ കൈകളെന്‍ താങ്ങായി വന്നതും
അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും പിന്നെ
അമ്മ തന്‍ താരാട്ടിന്‍ താരള്യവും
ഓര്‍മ്മയില്‍ ഓടിക്കളിച്ചിടുന്നൂ
ഓളത്തില്‍ നീന്തിത്തുടിച്ചിടുന്നൂ
പോയൊരാ ബാല്യത്തിലോടിക്കളിക്കുവാന്‍
ചാടിത്തിമിര്‍ക്കുവാന്‍ വെമ്പിടുന്നൂ
എന്നുമെന്‍ ബാല്യം പിരിയാതിരുന്നെങ്കില്‍
എന്നോര്‍ത്തു നൊമ്പരം വിങ്ങിടുമ്പോള്‍
ഞാന്‍ കൊതിച്ചീടുന്നു,ബാല്യത്തിലേയ്ക്കൊന്നു
പോകുവാനാടിത്തിമിര്‍ക്കുവാനും
ഞാനറിഞ്ഞീടുന്നു ബാല്യകാലസ്‌മൃതി-
യ്ക്കൊപ്പമായ് മറ്റൊന്നുമില്ല ഭൂവില്‍ .
ഒരു മോഹസ്വപ്നമായുണരുന്നെന്നില്‍
പിച്ച വെയ്ക്കും പദം തെറ്റി ഞാന്‍ വീണതും
അച്ഛന്റെ കൈകളെന്‍ താങ്ങായി വന്നതും
അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും പിന്നെ
അമ്മ തന്‍ താരാട്ടിന്‍ താരള്യവും
ഓര്‍മ്മയില്‍ ഓടിക്കളിച്ചിടുന്നൂ
ഓളത്തില്‍ നീന്തിത്തുടിച്ചിടുന്നൂ
പോയൊരാ ബാല്യത്തിലോടിക്കളിക്കുവാന്‍
ചാടിത്തിമിര്‍ക്കുവാന്‍ വെമ്പിടുന്നൂ
എന്നുമെന്‍ ബാല്യം പിരിയാതിരുന്നെങ്കില്‍
എന്നോര്‍ത്തു നൊമ്പരം വിങ്ങിടുമ്പോള്‍
ഞാന്‍ കൊതിച്ചീടുന്നു,ബാല്യത്തിലേയ്ക്കൊന്നു
പോകുവാനാടിത്തിമിര്‍ക്കുവാനും
ഞാനറിഞ്ഞീടുന്നു ബാല്യകാലസ്‌മൃതി-
യ്ക്കൊപ്പമായ് മറ്റൊന്നുമില്ല ഭൂവില്‍ .
ഒരു നാള്‍ വരും
ഇഷ്ട്ടമാനെന്നു ഞാന്‍ പറയും നേരം
നിന്‍ കവിളില്‍ വിടര്‍ന്ന പുഞ്ചിരിയും
അന്നേരം നിന്‍ നയനതിന്‍
ശോഭയും ഇന്നും ഞാന്‍ അറിയുന്നു സഖി
തിരക്കുകള്‍ക്കിടയിലെ വീചികളില്‍
അന്ന് നാം ആദ്യം കണ്ടതും
ഒന്നൊന്നായി ഓരോന്നും പറഞ്ഞതും
ഓര്‍ക്കുന്നു ഞാന്‍ ഇന്നുമാം നാളുകള്‍
ആരും അറിയാതെ ആരോരും കേള്‍ക്കാതെ
നമ്മള്‍ സല്ലപിച്ച ഓരോ നിമിഷവും
പിറന്നാള്‍ ദിനം ഉറക്കമൊഴിഞ്ഞ്
നിനക്കായ് പ്രാര്‍ത്ഥിച്ചതും
ഓര്‍ക്കുന്നു സഖി ഞാന്‍ ഇന്നും
ഒടുവില്‍ നീ വിടപറഞ്ഞകലുംനേരം
അരുതേ എന്നുപറയാതെ മൌനമായി
കണ്ണുനീര്‍ പൊഴിക്കാതെ നയനങ്ങള്‍
എന്നോട് തന്നെ മന്ത്രിച്ചു ....തിരികെ വരും
ഒരു നാള്‍ എന്നരികിലേക്ക്............
നിന്‍ കവിളില്‍ വിടര്‍ന്ന പുഞ്ചിരിയും
അന്നേരം നിന്‍ നയനതിന്‍
ശോഭയും ഇന്നും ഞാന്‍ അറിയുന്നു സഖി
തിരക്കുകള്‍ക്കിടയിലെ വീചികളില്‍
അന്ന് നാം ആദ്യം കണ്ടതും
ഒന്നൊന്നായി ഓരോന്നും പറഞ്ഞതും
ഓര്‍ക്കുന്നു ഞാന്‍ ഇന്നുമാം നാളുകള്‍
ആരും അറിയാതെ ആരോരും കേള്‍ക്കാതെ
നമ്മള്‍ സല്ലപിച്ച ഓരോ നിമിഷവും
പിറന്നാള്‍ ദിനം ഉറക്കമൊഴിഞ്ഞ്
നിനക്കായ് പ്രാര്‍ത്ഥിച്ചതും
ഓര്‍ക്കുന്നു സഖി ഞാന്‍ ഇന്നും
ഒടുവില്‍ നീ വിടപറഞ്ഞകലുംനേരം
അരുതേ എന്നുപറയാതെ മൌനമായി
കണ്ണുനീര്‍ പൊഴിക്കാതെ നയനങ്ങള്‍
എന്നോട് തന്നെ മന്ത്രിച്ചു ....തിരികെ വരും
ഒരു നാള്‍ എന്നരികിലേക്ക്............
Friday, April 23, 2010
എന്‍റെ പ്രണയം
പിരിഞ്ഞു പോയ എന്‍ നഷ്ടവസന്തമേ
നിന്‍ ഓര്‍മകളില്‍ ഞാന്‍ ഇന്നും ജീവിക്കുന്നു
ആരും അറിയാതെ ആരോടും മിണ്ടാതെ
എന്‍ നൊമ്പരം ഞാന്‍ ഉള്ളിലൊതുക്കി
നിന്‍ സ്വരമോന്നു കേള്‍ക്കാനായി കാതോര്‍ത്തു
നിന്‍ മുഖമൊന്നു കാണാനായി ആഗ്രഹിച്ചു
എന്‍ ഉള്ളിലെ സ്നേഹപത്രം നിന്നില്‍
നില്‍ക്കുമ്പോള്‍ എന്തെ നീ അറിഞ്ജീല
എന്റെ സ്നേഹത്തെ , എന്റെ പ്രണയത്തെ
അഴകാര്‍ന്ന നിന്‍ മുടിയും
ചെമ്പകം മണക്കുന്ന നിന്‍ ഗന്ധവും
അറിയാതെ ഇന്നുമെന്നില്‍ ഉള്ളില്‍ നിറയുന്നു
നിന്‍ ഗാനമാത്രയില്‍ ഉറങ്ങിയ
ഞാനിന്നു ഉറക്കം വെടിഞ്ഞ ഒരു നിലപക്ഷിയായി മാറി ..............
നിന്‍ ഓര്‍മകളില്‍ ഞാന്‍ ഇന്നും ജീവിക്കുന്നു
ആരും അറിയാതെ ആരോടും മിണ്ടാതെ
എന്‍ നൊമ്പരം ഞാന്‍ ഉള്ളിലൊതുക്കി
നിന്‍ സ്വരമോന്നു കേള്‍ക്കാനായി കാതോര്‍ത്തു
നിന്‍ മുഖമൊന്നു കാണാനായി ആഗ്രഹിച്ചു
എന്‍ ഉള്ളിലെ സ്നേഹപത്രം നിന്നില്‍
നില്‍ക്കുമ്പോള്‍ എന്തെ നീ അറിഞ്ജീല
എന്റെ സ്നേഹത്തെ , എന്റെ പ്രണയത്തെ
അഴകാര്‍ന്ന നിന്‍ മുടിയും
ചെമ്പകം മണക്കുന്ന നിന്‍ ഗന്ധവും
അറിയാതെ ഇന്നുമെന്നില്‍ ഉള്ളില്‍ നിറയുന്നു
നിന്‍ ഗാനമാത്രയില്‍ ഉറങ്ങിയ
ഞാനിന്നു ഉറക്കം വെടിഞ്ഞ ഒരു നിലപക്ഷിയായി മാറി ..............
Tuesday, April 20, 2010
കൊമ്പാടിക്കല്‍ തമ്പുരാന്‍
കൊമ്പാടിക്കല്‍ വാഴും അഞ്ചു തമ്പുരാന്മാര്‍
പഞ്ച ഭൂതങ്ങള്‍ വാഴും എന്‍ പൊന്നമ്പലത്തില്‍
വിശ്വരൂപമാം തേജോ ഭാവം
നിത്യവും വന്ദിച്ചു പോകുന്നു ഞങ്ങള്‍
നിന്‍ കാല്‍ക്കല്‍ അര്‍പ്പിച്ചു എന്നുടെ സങ്കടങ്ങള്‍
നിത്യവും ഭജിച്ചു നിന്‍ നാമം നാവില്‍
നിന്‍ രൂപം മനസ്സില്‍ നിറയുമ്പോള്‍
എല്ലാ ദുഖവും മാറുന്നു നാളിതുവരെ
കരിങ്കാളിക്ക് പട്ടും നിവേദ്യവും
ആയില്യം നാളില്‍ നഗത്താന്‍മാര്‍ക്കും
വിഖ്നങ്ങള്‍ മാറ്റുന്ന വിഖ്നെശ്വരന്
ചന്ദനതാല്‍ അഭിഷേകവും
നാളിതുവരെ നേദിച്ചു ഞാന്‍
ഭാവാന്‍ നിന്‍ രൂപം മാറില്ല ഒരിക്കലും !
പഞ്ച ഭൂതങ്ങള്‍ വാഴും എന്‍ പൊന്നമ്പലത്തില്‍
വിശ്വരൂപമാം തേജോ ഭാവം
നിത്യവും വന്ദിച്ചു പോകുന്നു ഞങ്ങള്‍
നിന്‍ കാല്‍ക്കല്‍ അര്‍പ്പിച്ചു എന്നുടെ സങ്കടങ്ങള്‍
നിത്യവും ഭജിച്ചു നിന്‍ നാമം നാവില്‍
നിന്‍ രൂപം മനസ്സില്‍ നിറയുമ്പോള്‍
എല്ലാ ദുഖവും മാറുന്നു നാളിതുവരെ
കരിങ്കാളിക്ക് പട്ടും നിവേദ്യവും
ആയില്യം നാളില്‍ നഗത്താന്‍മാര്‍ക്കും
വിഖ്നങ്ങള്‍ മാറ്റുന്ന വിഖ്നെശ്വരന്
ചന്ദനതാല്‍ അഭിഷേകവും
നാളിതുവരെ നേദിച്ചു ഞാന്‍
ഭാവാന്‍ നിന്‍ രൂപം മാറില്ല ഒരിക്കലും !
Sunday, March 28, 2010
നിലാവെളിച്ചം
നീലരാവിലെ നിലാവെളിച്ചം പോലെ
മാരിവില്ലിന്റെനേര്‍ത്ത രശ്മികള്‍ പോലെ
അവളെന്‍റെ ജീവിതത്തിലെ വെളിച്ചമായിരുന്നു
രാത്രിപോലും മാറി നില്‍ക്കുന്ന നിലാ വേളിച്ചം
നീലകുറിഞ്ഞികള്‍ പൂക്കും പോലെ
ആ നിലാ വെളിച്ചം എന്നില്‍ ശോഭിച്ചു
ആ നീല ശോഭയില്‍ പുതു ജീവന്‍ നാംബെടുത്തു
എന്‍ മനം ആഹ്ലാദം കൊണ്ട് നിറഞ്ഞു .
ആ നേര്‍ത്ത നിശ ഓടി ഓളിച്ചപ്പോള്‍
ആ നിലാ വെളിച്ചവും മാഞ്ഞു
വീണ്ടും ഞാന്‍ ഏകനായി
നില വെളിച്ചത്തിന്റെ കാത്തിരിപ്പുമായി .........
മാരിവില്ലിന്റെനേര്‍ത്ത രശ്മികള്‍ പോലെ
അവളെന്‍റെ ജീവിതത്തിലെ വെളിച്ചമായിരുന്നു
രാത്രിപോലും മാറി നില്‍ക്കുന്ന നിലാ വേളിച്ചം
നീലകുറിഞ്ഞികള്‍ പൂക്കും പോലെ
ആ നിലാ വെളിച്ചം എന്നില്‍ ശോഭിച്ചു
ആ നീല ശോഭയില്‍ പുതു ജീവന്‍ നാംബെടുത്തു
എന്‍ മനം ആഹ്ലാദം കൊണ്ട് നിറഞ്ഞു .
ആ നേര്‍ത്ത നിശ ഓടി ഓളിച്ചപ്പോള്‍
ആ നിലാ വെളിച്ചവും മാഞ്ഞു
വീണ്ടും ഞാന്‍ ഏകനായി
നില വെളിച്ചത്തിന്റെ കാത്തിരിപ്പുമായി .........
Saturday, March 20, 2010
കേരം-കേരളം
കേരങ്ങള്‍ തിങ്ങും കേരനാട്ടില്‍
കുരുത്തോല പോലുള്ള മാനസങ്ങള്‍
കണികണ്ടുണരാന്‍ കണികൊന്നയും
കാതോര്‍ത്തുണരാന്‍ കൊയ്ത്തുപാട്ടും.
അമ്മിഞ്ഞപാലിനു ത്രസിക്കുന്ന കുരുന്നും
വയറുവിശന്നു കരയുന്ന കുഞ്ഞും .
ചെറു ഓളങ്ങള്‍ തല്ലുന്ന കായല്‍ പറ്റവും
ഓളത്തില്‍ ഒഴുകുന്ന ചെറു വഞ്ചികളും .
നിര്‍ത്താതെ പായുന്ന ഭീമന്‍ ബസുകള്‍-
ക്കിടയില്‍ ചിരിക്കുന്ന പുഞ്ചിരികളും
സന്ധ്യാനേരം കേള്‍ക്കുന്നു നാമജപവും
അന്നേരം ചിലര്‍ പാടുന്നു ഭരണി പാട്ടും
കസവ് ഞൊറിയുടുത്ത സുന്ദരിയും
മീശ പിരിക്കുന്ന സുന്ദരനും
അങ്ങനെ ഇങ്ങനെ മാലോകര്‍ക്കെല്ലാം
ഇത്തിരി ഒത്തിരി ആശകളും
കേരങ്ങള്‍ തിങ്ങുന്ന കേര നാട്ടില്‍
ഇന്നേരം കേരമെന്തെന്നു ചോദിചീടും
കാലം മാറുന്ന കാലത്തെ വെല്ലാന്‍
മറ്റൊരു രാമന്‍ വരുമെന്ന് സാരം !!
കുരുത്തോല പോലുള്ള മാനസങ്ങള്‍
കണികണ്ടുണരാന്‍ കണികൊന്നയും
കാതോര്‍ത്തുണരാന്‍ കൊയ്ത്തുപാട്ടും.
അമ്മിഞ്ഞപാലിനു ത്രസിക്കുന്ന കുരുന്നും
വയറുവിശന്നു കരയുന്ന കുഞ്ഞും .
ചെറു ഓളങ്ങള്‍ തല്ലുന്ന കായല്‍ പറ്റവും
ഓളത്തില്‍ ഒഴുകുന്ന ചെറു വഞ്ചികളും .
നിര്‍ത്താതെ പായുന്ന ഭീമന്‍ ബസുകള്‍-
ക്കിടയില്‍ ചിരിക്കുന്ന പുഞ്ചിരികളും
സന്ധ്യാനേരം കേള്‍ക്കുന്നു നാമജപവും
അന്നേരം ചിലര്‍ പാടുന്നു ഭരണി പാട്ടും
കസവ് ഞൊറിയുടുത്ത സുന്ദരിയും
മീശ പിരിക്കുന്ന സുന്ദരനും
അങ്ങനെ ഇങ്ങനെ മാലോകര്‍ക്കെല്ലാം
ഇത്തിരി ഒത്തിരി ആശകളും
കേരങ്ങള്‍ തിങ്ങുന്ന കേര നാട്ടില്‍
ഇന്നേരം കേരമെന്തെന്നു ചോദിചീടും
കാലം മാറുന്ന കാലത്തെ വെല്ലാന്‍
മറ്റൊരു രാമന്‍ വരുമെന്ന് സാരം !!
Thursday, December 10, 2009
യാത്ര!
സ്നേഹിച്ചു ലാളിച്ച കിടാങ്ങള്‍ ഇന്നില്ല
കൂട്ടിനിനിയും ഓര്‍മ്മകള്‍ മാത്രം
പരന്നു തുല്യംസ്നേഹിച്ച സഖി പോയി
ദേഹി എന്നെ കൂടെ പോയി
ദേഹം മാത്രംഇങ്ങനെ നീണ്ടു പോകുന്നു
പോകുന്ന വഴികളില്‍ ബന്ധങ്ങള്‍ ഇല്ല പി -
ടിച്ചു നിര്‍ത്തുന്ന സ്നേഹ ദീപങ്ങള്‍ ഇല്ല
എങ്ങും ശാന്തം മനസ് മാത്രം അലയുന്നു ,
എങ്ങോട്ട് ഇനി ഈ യാത്ര!
കൂട്ടിനിനിയും ഓര്‍മ്മകള്‍ മാത്രം
പരന്നു തുല്യംസ്നേഹിച്ച സഖി പോയി
ദേഹി എന്നെ കൂടെ പോയി
ദേഹം മാത്രംഇങ്ങനെ നീണ്ടു പോകുന്നു
പോകുന്ന വഴികളില്‍ ബന്ധങ്ങള്‍ ഇല്ല പി -
ടിച്ചു നിര്‍ത്തുന്ന സ്നേഹ ദീപങ്ങള്‍ ഇല്ല
എങ്ങും ശാന്തം മനസ് മാത്രം അലയുന്നു ,
എങ്ങോട്ട് ഇനി ഈ യാത്ര!
Monday, December 7, 2009
ഇഷ്ട്ടമാണോ നിനക്കിഷ്ട്ടമാണോ !
ഇഷ്ട്ടമാണോ നിനക്കിഷ്ട്ടമാണോ
മധുരമാം ഓര്‍മ്മകള്‍ ഇഷ്ടമാണോ
നിന്‍ നറു പുഞ്ചിരിയും പൂ നിലവും
എന്‍ കരളിലെ തേന്‍ നിലവും
ഒരുമിക്കും സ്നേഹം ഇഷ്ടമാണോ, നിനക്കിഷ്ടമാണോ
ഇതാളമാം പൂവിന്റെ നറുമണവും
അടരുന്ന പൂവിന്റെ സുഗന്ധവും
അതുപോലെ നിന്‍ പുഞ്ചിരിയും
അഴകാര്ന നിന്‍ കാര്‍കൂന്തലില്‍
സുഗന്ധം പരത്തുന്ന
പൂവിതളുംഇഷ്ടമാണോ നിനക്കിഷ്ടമാണോ
നിന്‍ ചുടു ചുംബനത്താല്‍ വിടര്‍ന്ന പൂങ്കാവനത്തില്‍
തേന്‍ നുകരാന്‍ കൊതിച്ചൊരു കാര്‍ വണ്ടാണ് ഞാന്‍
മധുരം കൊണ്ടന്റെ മനം
നിറഞ്ഞു ഇഷ്ടമായി
എനിക്കിഷ്ട്ടമായി ഇഷ്ട്ടമാണോ നിനക്കിഷ്ട്ടമാണോ
മധുരമാം ഓര്‍മ്മകള്‍ ഇഷ്ടമാണോ
മധുരമാം ഓര്‍മ്മകള്‍ ഇഷ്ടമാണോ
നിന്‍ നറു പുഞ്ചിരിയും പൂ നിലവും
എന്‍ കരളിലെ തേന്‍ നിലവും
ഒരുമിക്കും സ്നേഹം ഇഷ്ടമാണോ, നിനക്കിഷ്ടമാണോ
ഇതാളമാം പൂവിന്റെ നറുമണവും
അടരുന്ന പൂവിന്റെ സുഗന്ധവും
അതുപോലെ നിന്‍ പുഞ്ചിരിയും
അഴകാര്ന നിന്‍ കാര്‍കൂന്തലില്‍
സുഗന്ധം പരത്തുന്ന
പൂവിതളുംഇഷ്ടമാണോ നിനക്കിഷ്ടമാണോ
നിന്‍ ചുടു ചുംബനത്താല്‍ വിടര്‍ന്ന പൂങ്കാവനത്തില്‍
തേന്‍ നുകരാന്‍ കൊതിച്ചൊരു കാര്‍ വണ്ടാണ് ഞാന്‍
മധുരം കൊണ്ടന്റെ മനം
നിറഞ്ഞു ഇഷ്ടമായി
എനിക്കിഷ്ട്ടമായി ഇഷ്ട്ടമാണോ നിനക്കിഷ്ട്ടമാണോ
മധുരമാം ഓര്‍മ്മകള്‍ ഇഷ്ടമാണോ
Wednesday, November 4, 2009
യാത്ര ആകുന്നു !!
എന്‍റെ മോഹങ്ങളും സ്വപ്നങ്ങളും
വഴിയില്‍ ഉപേക്ഷിച്ചു ഞാന്‍ യാത്ര ആകുന്നു
പച്ച പരവതാനി വിരിച്ച എന്‍റെ കൊച്ചു ഗ്രാമത്തിലേക്ക് ..
ഇനി ഒരിക്കലും തിരിച്ചു വരിയികയില്ല
എന്ന് ഉറപ്പിച്ചു എങ്കിലും എന്‍റെ
സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ഇനിയും വരേണ്ടി വന്നാലോ !!!
വഴിയില്‍ ഉപേക്ഷിച്ചു ഞാന്‍ യാത്ര ആകുന്നു
പച്ച പരവതാനി വിരിച്ച എന്‍റെ കൊച്ചു ഗ്രാമത്തിലേക്ക് ..
ഇനി ഒരിക്കലും തിരിച്ചു വരിയികയില്ല
എന്ന് ഉറപ്പിച്ചു എങ്കിലും എന്‍റെ
സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ഇനിയും വരേണ്ടി വന്നാലോ !!!
Subscribe to:
Posts (Atom)