ചെറുമഴയെന്‍
കതോരമെത്തി
നിശയില്‍ നിന്നൊരു സത്വം
നോക്കി പുഞ്ചിരിച്ചു ,
വിദൂരതയിലേക്ക്
ദേഹമുപേക്ഷിച്ചു
യാത്രയാക്കാന്‍
കാത്തു നില്‍ക്കുന്നു.
ആശിച്ചില്ലയീ യാത്ര
അതിനിടെയൊരു
കുഞ്ഞിളംകിളിയെ കാണ്‍കെ
'ഇത് നിന്‍ അന്ത്യ വിധി'യെന്നു
കൂകിവിളിച്ചതു പാറിപറന്നു.
യാത്രതുടരുംമുന്നേ
സ്നേഹംതന്നോരെന്‍
മാതാപിതാക്കളെ,
സൌഹൃതങ്ങളെ,
യാത്രപറഞ്ഞു പോകുകയാണ്.
കണ്ണുകള്‍ ഈറനണിയിച്ചു
യാത്ര ചൊല്ലാനാകാതെ
നില്ല്കുന്നുയെന്‍
പ്രിയസഖിമാത്രം.
ഒടുവില്‍
സഖിയും യാത്രചൊല്ലി
കണ്ണീരിലലിയിച്ച
സ്വപ്നങ്ങളൊക്കെയും
ഒഴുക്കീ ഭൂവില്‍.
ചെറുമഴ തിമിര്‍ത്തു ,
മഴത്തുള്ളികളെന്‍
നെറ്റിത്തടം നനയിച്ചു
നിന്‍ കണ്ണീര്‍ കണാനിനി
ഭൂവില്‍ നീമാത്രമെന്നോര്‍മ്മിപ്പിച്ചു .
ഇന്നീഭൂവിലെനിക്കിനി
ഒരിടംവേണ്ട
ചെറുമഴയിലോഴുക്കി
അന്ത്യയാത്രയ്ക്കൊരുങ്ങുന്നു. !
No comments:
Post a Comment