ഓര്‍ത്തെടുത്തതൊന്നും ഓര്‍മയല്ല
മനസ്സെപ്പോഴോ മാറ്റൊലി -
കൊണ്ടൊരനുഭൂതിയത്രെയിന്നിവ !!
അകക്കണ്ണില്‍ സുന്ദരദൃശ്യം
നേരിന്റെ രൂപം വികൃതം
ശാന്തമായി നടന്നീടുമെങ്കിലും
ഉള്ളിലെന്നും തീവ്രവാദവിഷം !
കോലംമാറ്റുന്നതു കാലമെന്നാകിലും
കാലത്തിനിന്നതു ദുഷ്കരമത്രേ
ദുഷ്ടകോലങ്ങള്‍ മാറില്ല മാത്രമോ
നല്ലതെന്നു നിനച്ചതും മാറുന്നു
ആശ്വാസപദങ്ങള്‍ ഉപദേശിക്കു സുഖം
വേണ്ടുന്നവനെന്നും അപവാദച്ചുഴികളില്‍ .
പാരില്‍ നാരികള്‍ കേമിമാരാകുന്നു
നരനാരായണന്‍മാരും വലംവച്ചീടുമെപ്പോഴും
'നൈര്‍മല്യ'സുഖത്തിനീ വികൃതികളോക്കയും
നാലുപേരറിഞ്ഞീടണം കേമത്തം
പാരില്‍ താനാണു സര്‍വ്വമെന്നു ശാഠ്യം
ദൂതുമായിവിടെ വന്നോരുമനുരാഗത്തിന്‍
ശ്രുതിയായ് ചേര്‍ത്തൊരു കൃഷ്ണലീലയ്ക്കായീ
പാഴ്വേലകള്‍ !
ഇഷ്ടകാവ്യം ലോകകാവ്യം
ഇഷ്ടകവി ലോകകവി
എന്ന ശാഠ്യത്തിനൊടുവിലും
തലമറനെണ്ണ തെക്കുന്ന വിഡ്ഢികള്‍
ദുഖമാമിന്നിന്റെ കൊടുംകടല്‍ .!!
കൊള്ളാം, ഇടയ്ക്കിടക്ക് ചില കിടിലന്‍ വരികള്‍ !
ReplyDelete:-)