ഇന്നലെകളുടെ ശീതത്തിലും
മരവിയ്ക്കാതെ കാതോര്‍ത്തത്
നിന്‍ സ്വനത്തിനായിരുന്നു ...
അസ്ഥികള്‍ പൊടിയുമ്പോഴും
ഞാനറിഞ്ഞിരുന്നീല്ല ,
എന്നെ പുനര്‍ജനിപ്പിയ്ക്കാനും
പുതു ജീവന്‍ പകരാനും
നീ തിരികെയെതുമേന്ന
പ്രതീക്ഷയുടെ ജീവശ്വാസം ,
കാലങ്ങള്‍ താലത്തിലേന്തി
യാത്രയാകുമ്പോഴും ഭയപ്പെട്ടില്ല ,
യവ്വ്വനം പളുങ്ക്പാത്രം പോല്‍-
വീണുടഞ്ഞപ്പോഴുമത് ശ്രവിച്ചില്ല ,
ഒടുവില്‍ സിരകളെ പ്രണയം
കാര്‍ന്നെടുക്കുമ്പോള്‍
ഞാനല്ലാതായി മാറുകയായിരുന്നു ,
ഒരിറ്റുസിന്ദൂരം
നെറുകയിലണിയാനാശിച്ച-
കൈകളില്‍ വന്നണഞ്ഞത്
മരണത്തിന്‍ ഗന്ധംപേറുന്ന
രക്തപുഷ്പങ്ങള്‍ ,
ഒരുതരി പൊന്നിന്‍ ശോഭയില്‍
പട്ടിന്‍ മിനുസതയില്‍
നിന്നെ കാണാന്‍ മോഹിച്ച
കണ്ണുകളില്‍ നിശയുടെ
നിഴല്‍ മാത്രം !!
അഗ്നിയാളുന്നെരം
ഒരു കുടം ജലവുമേന്തി
എന്‍ ചിതക്ക് മേല്‍ നീ
വര്‍ഷമായി പെയ്തോഴിയുമോ ?
അതോ ,
കാറ്റായ് , പേമാരിയായി
ചിതയെ കുറ്റിക്കാട്ടില്‍
വലിച്ചിടുമോ ?
അറിയില്ലമോന്നുമേ !!
നിന്‍ ചിരികള്‍ മാഞ്ഞു
കാര്‍മേഘദിനരാത്രങ്ങളില്‍
മയങ്ങി തീരാന്‍ .......
ചുടല പറമ്പിലെ
മണ്ണിലംശമാകാന്‍ ,
ആയുസ്സിന്‍ നാളുകള്‍
വെട്ടിക്കുറച്ചോരെന്‍
പ്രണയമേ ........
നിന്നെ മൊഴി ചൊല്ലി
ഞാന്‍ യാത്രയാകുന്നു ....!
യാത്രചൊല്ലുന്നെങ്കിലും
എന്നത്മാവ് ,
നിന്‍ നിദ്രയിലെപ്പോഴും
ശയിക്കുന്നുണ്ടായിരിക്കും!!!
No comments:
Post a Comment