കണ്ടുമുട്ടിയ നാളുകള്‍ വിടവാങ്ങി,
നവ്യപ്രതീക്ഷയുടെ ഉദയം
തേടിയൊരു പഥികന്‍ ഞാന്‍ !
യാത്രകളിലെവിടെയും
നിന്‍ രൂപസാദൃശ്യം ചൊല്ലാന്‍
പാകത്തിനൊന്നും കണ്ടില്ല .
യാമങ്ങളില്‍ ചെറുകുളിര്‍കാറ്റോടെ ,
പൂവിടരും സുഗന്ധത്തോടെ
നിന്നോര്‍മ്മകളിലലിയാന്‍
വിധിക്കപെട്ടവന്‍.
ഒരു വേളയെങ്കിലും നീയെന്‍
അരികത്തണയുന്നേരം
പ്രകൃതിയും എന്തിനു...
കുളിര്‍കാറ്റുപോലും നിശ്ചലമായിടും.
അന്ധമാംപ്രണയത്തിന്‍ സാക്ഷി-
യാണി പ്രകൃതിയും
മാറ്റൊലികള്‍ നിയമമെങ്കിലും
പ്രകൃതിതന്‍ നിയമത്തെ
വരിക്കുമീ സ്നേഹമെന്നും ,
പ്രതീക്ഷകളെന്‍ പ്രണയത്തെയേകിലും
ഒന്നുമെയില്ലാതെ യാത്ര ചൊല്ലീടുന്നു
എന്‍ നിശ്വാസം നിലയ്ക്കു-
മൊരുനാള്‍ നിന്‍ പ്രാണനെ
കൈവിടുമ്പോള്‍ ......
അരുതെയെന്നോതിയ
വക്കുകള്‍ക്കൊന്നുമേ
ഇനിയെന്‍ ജീവനെ അമൃതേകി
പുനര്‍ജനിപ്പിച്ചീടാന്‍
ആവില്ലൊരിക്കലും ,
ദേഹിയെന്നോ പോയ്പ്പോ,-
യൊരു ദേഹമിന്നീവിധം
അലയുന്നോര്‍മകളിലൂടെ
കതോരമെത്തിയ
ചെറു മഴതുള്ളി കിലുക്ക -
മൊടുവില്‍ യാത്ര
ചൊല്ലി പിരിഞ്ഞു നാം
വരും ജന്മമെങ്കിലും നീ
എന്നോടൊത്തുചേരു-
മെന്നു പ്രതീക്ഷകൊള്ളാന്‍
കാലമെന്‍ കൈകളിലല്ലെന്ന
സത്യമുള്‍കൊണ്ട്
യാത്രചൊല്ലട്ടെ ഞാന്‍ !!!
യാത്രചൊല്ലട്ടെ ഞാന്‍ !!!
ReplyDelete.."...കാലങ്ങളെത്ര കടന്നുപോയീടിലും വിരഹമൊരു നേര്‍ത്ത വേദന ...ശൂന്യമാം സ്വപ്നങ്ങളില്‍ .."
ReplyDeleteistamaaayi
ReplyDelete"വരും ജന്മമെങ്കിലും നീ
ReplyDeleteഎന്നോടൊത്തുചേരു-
മെന്നു പ്രതീക്ഷകൊള്ളാന്‍
കാലമെന്‍ കൈകളിലല്ലെന്ന
സത്യമുള്‍കൊണ്ട്
യാത്രചൊല്ലട്ടെ ഞാന്‍ !!!"
നല്ല വരികള്‍ രാജേഷ്..... പിന്നെ അക്ഷരങ്ങളും ബാക്ക് ഗ്രൗണ്ടും ഒരേ കളര്‍ ഷേയ്‌ഡ് ആയതു കൊണ്ട് വായിക്കാന്‍ വലിയ ബുദ്ധിമുട്ട്.....
പിരിയുവാന്‍ മാത്രമല്ലോ നാം ഇവിടെ വന്നത് അടുക്കുവാന്‍ ആ പരമാത്മാവില്‍
ReplyDelete