ബന്ധങ്ങളുടെ ചുരുളഴിഞ്ഞപ്പോള്‍
ഞാന്‍ കണ്ടത് ഭീകരദൃശ്യങ്ങള്‍ !!
മുത്തുപൊഴിക്കും പാഴ്വാക്കിന്‍
വിലകളെക്കാള്‍
ഞാന്‍ നെഞ്ചിലേറ്റിയത്
സൌഹൃദത്തിന്‍
സ്നേഹാംശമായിരുന്നു !
പളുങ്കുപാത്രം പോലവ
ഉടഞ്ഞു വീണു !
ചിന്നിച്ചിതറി അതിന്‍ -
മേല്‍ നടന്നു
കാലില്‍ വൃണം മാത്രമായി
ആഴങ്ങളിലേക്ക് ചെന്നപ്പോഴും
പവിഴവും രത്നവും
ഒന്നുമേയില്ലാതെ മുറിവേല്‍പ്പിക്കുന്ന
മുള്ളുകള്‍ മാത്രം !
രാഗംമീട്ടി ശ്രുതിചേര്‍ത്ത്
ഞാന്‍ ഈണമിട്ടപ്പോള്‍
അതേറ്റു പാടി ,
തുണയായ് നിന്നവര്‍ !
കാലത്തിന്‍ ഒഴുക്കില്‍പെട്ടെപ്പോഴോ
തിന്മയിലെക്കവര്‍
യാത്രയായി !!
വാടിക്കരിഞ്ഞ ഇതളുകള്‍
മെല്ലെ ഭൂവില്‍ പതിക്കവേ
കാറ്റിന്നൊഴുക്കില്‍
ആടിതിമിര്‍ത്തൊരു
മരച്ചില്ല ചിരിച്ചു !
നാളെ നിന്‍ വിധി
ഓര്‍ത്ത മാത്രയില്‍
മണ്ണിലലിഞ്ഞു
അന്ത്യതമസ്സിന്‍ കണവും
യാത്രയായ് !!!
ബന്ധങ്ങളില്‍ ബന്ധനങ്ങളി -
ല്ലാതെ യാത്രയായ് !!!.............
No comments:
Post a Comment