Sunday, September 19, 2010

ഉദരചിത്തം ...!!



നൊമ്പരമുള്ളിലൊതുക്കി
യാത്രയാകുന്നു ഞാന്‍
നിന്ദ്രയേന്താതെ
ഒരുനേരമെങ്കിലുമിത്തിരിയന്നം
വിശപ്പിന്‍ മറുമൊഴിയ്ക്കു
തേടിയല്പം വെളിച്ചത്തിനായ്‌ ...
ആരോ വലിച്ചെറിഞ്ഞ
ഭോജനമെങ്കിലുമിന്നെന്നുദരം
നിറച്ചുവെങ്കില്‍ ...,
ഒരു തുണ്ടുവസ്ത്രമീമാറു
മറചിരുന്നുവെങ്കില്‍ ...
പടിവാതില്‍ക്കല്‍
കൈനീട്ടുമ്പോള്‍
ക്ഷിപ്രകോപിയാം മേലാളന്‍
ദൂരെയാട്ടിയ
സ്വപ്നങ്ങളൊക്കെയും
തീണ്ടാപാടകലെ വിലപിച്ചു
നഷ്ടസ്വപ്നവും പേറി
യാത്രയാകുന്നു മറ്റൊരു
ദിക്കിലേക്ക് ...........

Saturday, September 18, 2010

കാലം!!

നമസ്കരിക്കും
ഞാനിന്നുമെന്നീശ്വര -
സന്നിധിയില്‍
കാലങ്ങള്‍ മാറ്റുന്ന
കോലങ്ങള്‍ക്കായിന്നു

നാമൊരേ മണ്ണില്‍ പിറന്നു
ഒരേ നിശ്വാസമുള്‍ക്കൊണ്ട്‌
പുതുജീവനായ് തുടിക്കുന്നു

ജാതി ചോദിയ്ക്കുന്നു ഭൂവില്‍
ജനിക്കും മാനുഷ്യരെല്ലാം
മാനുഷജാതി താന്‍

നിന്‍ സിരയിലൊഴുകും
രക്തവര്‍ണ്ണമാണെന്‍
സിരയിലുമൊഴുകുന്ന -
ന്നെന്നോര്‍ക്കുക

കാലമെത്ര മാഞ്ഞാലും
മായ്ചാലും നിന്‍
സിരയിലെ രക്തവര്‍ണ്ണം
മായില്ലോരിയ്ക്കലും

എന്‍ നാവീ ഭൂവിനെ -
കുറിച്ചെന്തു ചൊന്നാലും
തീവ്രവാദമെന്നു -
മുദ്രകുത്തുന്നു ലോകം

ദുര്‍ഗതിയെന്തേ ഭൂവില്‍
ഒരു കൂട്ടത്തിനായോ ?

ഈ ദുര്‍ഗതി
കാണുവാനാകാത്ത
പ്രിയ പുത്രനെയും
കൊല്ലുക പോംവഴി

നാളെയെന്നോടവന്‍
ചോദിയ്ക്കു ,മെന്തിനീ -
ഭൂവില്‍ വര്‍ണ്ണങ്ങള്‍മാറുന്നു

ഈക്കലമാത്രെയും ഭൂവില്‍
മാനുഷ്യര്‍ കാലനെക്കാള്‍
വിഷം ചീറ്റുന്നു,വിന്നും...

യാത്ര ചോദിയ്ക്കുന്നേരം
രക്തബന്ധവും നിന്നില്ല ആറടിമണ്ണ് തന്‍
മാനുഷാ നിന്നീ സുകൃതവും!!

Tuesday, August 17, 2010

ആര് !!















നന്മമരത്തിന്‍ ചില്ലയില്‍
ബാല്യനാളിലൂഞ്ഞാലാടിയതും
കുയിലിനു മറുവാക്കുചൊല്ലിയതും
പ്രാവിന്‍ കുറുകലുമിന്നോര്മ്മയില്‍
മായാതെ നില്‍ക്കുന്നു ...

നിദ്രയില്ലാനിശയില്‍
നിന്‍ മരച്ചില്ലയിലൂടൊഴുകും
സ്വപ്നവര്‍ണ്ണങ്ങള്‍
ചാലിച്ചയെന്‍ കണ്കളെയി-
ന്നെന്തു പറഞ്ഞാശ്വസിപ്പിയ്ക്കും ?

താപശമനത്തിനായി
വന്നെത്തും കിളികള്‍
ആര്‍ത്തുല്ലസിചീടും ചില്ലകയി -
ലിന്നേതോ വിപണന
സാമഗ്രി തീര്‍ക്കുന്നു

നന്മ മരത്തിന്‍
ദുര്‍വിധിയോര്‍ത്താല്‍
പ്രകൃതി തന്‍ ശാപം
പേറാനീഭൂവില്‍ ആരിന്നു ..........

Wednesday, August 4, 2010

വിഫലജന്മം!!

ഇന്നെന്‍ കിനാക്കള്‍
പ്രണയമാധുര്യം വെടിഞ്ഞു
മരണതിന്‍ കൂടേറി

ഇതള്‍ പൊഴിയും
പൂവുപോലെ മാനസം
ശ്യൂന്യം ,

ഉള്‍കാഴ്ചകളിലേഴു
നിറങ്ങള്‍ മങ്ങി
സുന്ദരസ്വപനങ്ങളും ...

ഇനിയൊരു ജന്മം
തരിക,യെന്‍
സ്വപ്‌നങ്ങള്‍
സഫലമാകാന്‍

പൂവിന്‍ സുഗന്ധ,
സൌന്ദര്യങ്ങള്‍
കാത്തുസൂക്ഷിക്കാന്‍

മാരിവില്ലിന്‍ നിറം
മായാതെ
മയില്‍പീലി തുണ്ടുകള്‍
വാടാതെ വയ്ക്കാന്‍ ...

വിഫലമീ ജന്മം ....

Friday, July 23, 2010

മൌനം!!

ഇന്നലെ നീയെന്നില്‍
മൌനമായി വന്നു
അറിഞ്ഞിരുന്നില്ലയാ
വിഷാദരൂപം

ആ മൌനം
വേദനാസ്ത്രമായെന്‍
മനത്തെ നൊമ്പരപ്പെടുത്തി

മൌനരാഗത്തിന്‍
നൊമ്പരത്തിലാ
വിഷാദത്തെ
തിരിച്ചറിഞ്ഞു

കാണാമറയത്തൊളിക്കുന്ന
ചന്ദ്രനെ പോലെ
വിഷാദത്തെ
നീ മറച്ചു വച്ചു ,

ചാറ്റല്‍ മഴയുടെ
മൌനത്തിലും
ഇളം തെന്നലിന്റെ
കുളിരിലും നീയുണ്ടായിരുന്നു ,

എനിട്ടുമെന്തെ സഖീയൊന്നും
മിണ്ടാതെയകന്നു
കാണാമറയത്തെന്തെ നീയോടി
യൊളിച്ചിട്ടെന്നെ പിരിഞ്ഞു

ഇന്നീ മൌനത്തില്‍
വേര്‍പിരിയുന്നു നാം
മറ്റൊരു ജന്മത്തില്‍
സുന്ദര രാഗമായി
ഒന്നിച്ചിടാം ,,,,,,,,,,,,


Thursday, July 8, 2010

വര്‍ണ്ണനിലാവ് !!

നിലാവേ നീയെന്‍ മനസ്സിന്‍ മാരിവില്ലെയ്ത
തേന്‍പ്രവാഹമാകുന്നുവോ?

നീ ചുംബിച്ച
സുന്ദരനിശതന്‍
യാമത്തില്‍
മയങ്ങുന്നു ഞാന്‍ !

നിന്‍ വര്‍ണ്ണവും
സുഗന്ധമേകും
ചെറുതെന്നലു -
മുണര്‍ത്തുമെന്നോര്‍മ്മകള്‍ ,

നഷ്ടസ്വപ്‌നങ്ങള്‍തന്‍ യാത്ര -
യിലറിയാതെയെന്‍-
മനംനൊന്തു

മായാതെന്നുമീ
നിലാവിന്‍ സൌന്ദര്യ -
മെന്‍മനം
നിറഞ്ഞുവെങ്കില്‍ !

ദേഹിയുപേക്ഷിച്ചൊരു
ദേഹം കണക്കെ
നീയെന്‍ നിദ്രയിലേയ്ക്കു -
തിര്‍ന്നു ..............!!

Monday, July 5, 2010

ഭാരതസ്ത്രീകള്‍ തന്‍ വൈരുദ്ധ്യശുദ്ധി

ഭാരതസ്ത്രീകള്‍ തന്‍
ഭാവ ശുദ്ധിയെന്നു-
കേള്‍ക്കുവിന്‍
കോള്‍മയിര്‍ കൊള്ളുമീ
വാക്കിന്‍ വിലയെന്തിന്നു!

അക്ഷരം ചൊല്ലും
സുന്ദരം നാവിന്നു
വില്‍ക്കടം ചൊല്ലുന്നോരോ
ദിക്കിലും !

അഴകാര്‍ന്ന മൂര്ദ്ധജം
കൊതുമ്പു കണക്കെ
കുത്തിയമരുന്നു
പുത്തന്‍ ശൈലിയില്‍ !

ചന്ദനകുറി തൊടും
നെറ്റിതടമിന്നു
നിദ്രയതില്ലാത്ത
നിശാഗന്ധിയായി...

ഒരുനാള്‍ ഗൃഹത്തിന്നൈശ്വര്യമായി ...
ഇന്നീയൈശ്വര്യ-
മെള്ളോളമില്ല ഭൂവില്‍

നൊന്തുപ്രസവിച്ചൊരു
പിഞ്ചു കുഞ്ഞിനെ -
ത്താലോലമാട്ടാന്‍
മറ്റൊരു നാരി....

കാഴ്ച മാഞ്ഞൊരീ
ലോകമത്രെയും
ചുറ്റിനടക്കും താനെന്ന
ഭാവമീനാരികളത്രെയും

മാറ്റത്തിന്‍ കോലം
മാറിയെന്ന്നാലും
പായും നരന്മാരിന്നു -
മോരോ ദിക്കിലും !

കൊഞ്ചിക്കുഴയലും
മൃദുസ്വരമൊഴിയു
മിന്നിന്റെ ഭാവ -
വിശുദ്ധിയായി മാറി !

അമ്മതന്‍ പുണ്യം
മാറില്ലൊരിക്കലും
ഭൂവില്‍ സ്ഥിരം
ഭാരത സ്ത്രീകള്‍ തന്‍
ഭാവ ശുദ്ധി !!!

Saturday, July 3, 2010

സന്ധ്യനേരം

ജപിയ്ക്കും നാമവും
കൊളുത്തും ദീപവും
മനസ്സിന്‍ നേര്‍ത്ത
പ്രകാശവിശുദ്ധിയും ..

നിന്‍ നാവിന്‍ തുമ്പില്‍
വിടര്‍ന്ന നാമത്തി-
ന്നിലയനക്കമില്ലാതെ
കേള്‍പ്പുയീ പ്രകൃതിയും

അന്നേരം സൂര്യന്‍
മായുന്നു
ചന്ദ്രകിരണമുയരുന്നു
നാമതിന്‍ ശ്രുതിയില്‍

തുളസിത്തറയിലെ
ദീപമിന്നും -
കേടാ വിളക്കായ്
മാറിയെന്‍ മനസില്‍

അറിഞ്ഞിരുന്നീല
സ്വപ്നത്തിന്‍
മായ കഴ്ച്ചയെന്നു
മായുന്നില്ല
മനസ്സിന്‍ കോണില്‍ നിന്ന്

ഈ ദീപ നാളമായ്
എന്നീ പടിക്കല്‍
നീ എന്‍ വെളിച്ചമായ്
വരും സഖി ...................

Wednesday, June 30, 2010

ഞാനനാഥന്‍

ഞാനനാഥന്‍
ഇന്നിന്റെ നോവും
മനസിന്‍ നൊമ്പരവും
പേറി നടക്കുമനാഥന്‍

യാചനാമുഖവു-
മേന്തി നില്‍പ്പു ഞാനീ -
ഭൂവില്‍ .......

വഴിവക്കിലൊരു
മുഖം കണ്ണിമകള്‍
കൊണ്ടെന്നെ
നോക്കിയിരുന്നു
ഒരു നാളാ-
കണ്ണിമകളും
കാണാമറയത്തോടിയൊളിച്ചു

ആരും കാണാതെ
കേള്‍ക്കാതെ പോയി
എന്നിലെ നൊമ്പരം
ഏകനായെന്നും
നിശബ്ദനായി ......

അനാഥനൊമ്പരവുമായി
ജീവിപ്പു ഞാന്‍
പുതു ജീവനായി

Monday, June 28, 2010

എന്‍റെ യാത്ര !!

ചെറുമഴ
കാതോരമെത്തി
പെയ്തില്ല മണ്ണിന്‍
ഗന്ധമറിഞ്ഞില്ല ഞാന്‍

ഇരുള്‍ മുറിയില്
‍പിറുപിറുത്തു മിന്നി -
മായുന്ന നേര്‍ത്ത
പ്രകാശത്തിന്‍ ‍നിഴല്‍

വിളിയ്ക്കുന്നരോ
നിദ്രയിലേക്ക് മടങ്ങാന്‍
സ്വപങ്ങള്‍ വിറ്റു -
യാത്രയാകാം വിദൂരതയിലേക്ക്

മഞ്ഞും വെയിലും മാഞ്ഞു
ചന്ദ്രികയും നിന്‍ രൂപവും
അതിലേറെ നിന്‍ പ്രണയത്തിന്
‍മാധുര്യവും ....

ഞാനും മറന്നു
നീയും മറന്നു
നമ്മളും മറന്നു
സ്വപ്‌നങ്ങള്‍ മറന്നു
യാത്രയാകുന്നു

ഒരുനാള്‍ കേള്‍ക്കാം
നിന്‍ സ്വരവും
കണ്ണീര്‍ മഴക്കാലവും

മായുന്നു രാവുകള്‍ സന്ധ്യകള്‍ ,
നിദ്രതന്നന്ത്യ
യാത്രയ്ക്കൊരുങ്ങുന്നു ഞാന്‍

Tuesday, June 8, 2010

നിന്‍ സ്വരം

നിന്‍ സ്വരം കാതില്‍ പതിച്ചീടവേ
മന്ത്രനാദത്തിലെന്‍ മനമിന്നുണര്‍ന്നു
വരികയാണിന്നെന്റെയരികില്‍ നീ-
യെന്നതെന്‍മനതാരില്‍ വന്നതു ചൊല്ലി

നിന്‍ സ്വരമന്ത്രമെന്‍ കാതില്‍ പതിക്കയാല്‍
എന്‍ സ്വപ്നലോകമുണര്‍ന്നു
നാദത്തിന്റെ സപ്തസ്വരം പോലെ
നിന്‍ സ്വരമെന്നില്‍ അലയടിച്ചു

ഞാന്‍ നിദ്രവിട്ടുണര്‍ന്നീടവേ രാത്രിതന്‍
മാറാപ്പു കീറി, പ്രഭാതമായി
നന്മതന്‍ നേര്‍മ്മയാംസ്പര്‍ശനത്താല്‍സ്നേഹ-
മെന്നിലേയ്ക്കിന്നു തിരിച്ചുവന്നൂ.

ബാല്യം

ശബളമാം ബാല്യത്തിന്‍ മധുരമാം നാളുകള്‍
ഒരു മോഹസ്വപ്നമായുണരുന്നെന്നില്‍
പിച്ച വെയ്ക്കും പദം തെറ്റി ഞാന്‍ വീണതും
അച്ഛന്റെ കൈകളെന്‍ താങ്ങായി വന്നതും
അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും പിന്നെ
അമ്മ തന്‍ താരാട്ടിന്‍ താരള്യവും
ഓര്‍മ്മയില്‍ ഓടിക്കളിച്ചിടുന്നൂ
ഓളത്തില്‍ നീന്തിത്തുടിച്ചിടുന്നൂ
പോയൊരാ ബാല്യത്തിലോടിക്കളിക്കുവാന്‍
ചാടിത്തിമിര്‍ക്കുവാന്‍ വെമ്പിടുന്നൂ
എന്നുമെന്‍ ബാല്യം പിരിയാതിരുന്നെങ്കില്‍
എന്നോര്‍ത്തു നൊമ്പരം വിങ്ങിടുമ്പോള്‍
ഞാന്‍ കൊതിച്ചീടുന്നു,ബാല്യത്തിലേയ്ക്കൊന്നു
പോകുവാനാടിത്തിമിര്‍ക്കുവാനും
ഞാനറിഞ്ഞീടുന്നു ബാല്യകാലസ്‌മൃതി-
യ്ക്കൊപ്പമായ് മറ്റൊന്നുമില്ല ഭൂവില്‍ ‍.

ഒരു നാള്‍ വരും

ഇഷ്ട്ടമാനെന്നു ഞാന്‍ പറയും നേരം
നിന്‍ കവിളില്‍ വിടര്‍ന്ന പുഞ്ചിരിയും
അന്നേരം നിന്‍ നയനതിന്‍
ശോഭയും ഇന്നും ഞാന്‍ അറിയുന്നു സഖി

തിരക്കുകള്‍ക്കിടയിലെ വീചികളില്‍
അന്ന് നാം ആദ്യം കണ്ടതും
ഒന്നൊന്നായി ഓരോന്നും പറഞ്ഞതും
ഓര്‍ക്കുന്നു ഞാന്‍ ഇന്നുമാം നാളുകള്‍

ആരും അറിയാതെ ആരോരും കേള്‍ക്കാതെ
നമ്മള്‍ സല്ലപിച്ച ഓരോ നിമിഷവും
പിറന്നാള്‍ ദിനം ഉറക്കമൊഴിഞ്ഞ്
നിനക്കായ്‌ പ്രാര്‍ത്ഥിച്ചതും
ഓര്‍ക്കുന്നു സഖി ഞാന്‍ ഇന്നും

ഒടുവില്‍ നീ വിടപറഞ്ഞകലുംനേരം
അരുതേ എന്നുപറയാതെ മൌനമായി
കണ്ണുനീര്‍ പൊഴിക്കാതെ നയനങ്ങള്‍
എന്നോട് തന്നെ മന്ത്രിച്ചു ....തിരികെ വരും

ഒരു നാള്‍ എന്നരികിലേക്ക്............

Friday, April 23, 2010

എന്‍റെ പ്രണയം

പിരിഞ്ഞു പോയ എന്‍ നഷ്ടവസന്തമേ
നിന്‍ ഓര്‍മകളില്‍ ഞാന്‍ ഇന്നും ജീവിക്കുന്നു
ആരും അറിയാതെ ആരോടും മിണ്ടാതെ
എന്‍ നൊമ്പരം ഞാന്‍ ഉള്ളിലൊതുക്കി

നിന്‍ സ്വരമോന്നു കേള്‍ക്കാനായി കാതോര്‍ത്തു
നിന്‍ മുഖമൊന്നു കാണാനായി ആഗ്രഹിച്ചു
എന്‍ ഉള്ളിലെ സ്നേഹപത്രം നിന്നില്‍
നില്‍ക്കുമ്പോള്‍ എന്തെ നീ അറിഞ്ജീല
എന്റെ സ്നേഹത്തെ , എന്റെ പ്രണയത്തെ

അഴകാര്‍ന്ന നിന്‍ മുടിയും
ചെമ്പകം മണക്കുന്ന നിന്‍ ഗന്ധവും
അറിയാതെ ഇന്നുമെന്നില്‍ ഉള്ളില്‍ നിറയുന്നു
നിന്‍ ഗാനമാത്രയില്‍ ഉറങ്ങിയ
ഞാനിന്നു ഉറക്കം വെടിഞ്ഞ ഒരു നിലപക്ഷിയായി മാറി ..............

Tuesday, April 20, 2010

കൊമ്പാടിക്കല്‍ തമ്പുരാന്‍

കൊമ്പാടിക്കല്‍ വാഴും അഞ്ചു തമ്പുരാന്മാര്‍
പഞ്ച ഭൂതങ്ങള്‍ വാഴും എന്‍ പൊന്നമ്പലത്തില്‍
വിശ്വരൂപമാം തേജോ ഭാവം
നിത്യവും വന്ദിച്ചു പോകുന്നു ഞങ്ങള്‍

നിന്‍ കാല്‍ക്കല്‍ അര്‍പ്പിച്ചു എന്നുടെ സങ്കടങ്ങള്‍
നിത്യവും ഭജിച്ചു നിന്‍ നാമം നാവില്‍
നിന്‍ രൂപം മനസ്സില്‍ നിറയുമ്പോള്‍
എല്ലാ ദുഖവും മാറുന്നു നാളിതുവരെ

കരിങ്കാളിക്ക് പട്ടും നിവേദ്യവും
ആയില്യം നാളില്‍ നഗത്താന്‍മാര്‍ക്കും
വിഖ്നങ്ങള്‍ മാറ്റുന്ന വിഖ്നെശ്വരന്
ചന്ദനതാല്‍ അഭിഷേകവും
നാളിതുവരെ നേദിച്ചു ഞാന്‍

ഭാവാന്‍ നിന്‍ രൂപം മാറില്ല ഒരിക്കലും !