Wednesday, June 30, 2010

ഞാനനാഥന്‍

ഞാനനാഥന്‍
ഇന്നിന്റെ നോവും
മനസിന്‍ നൊമ്പരവും
പേറി നടക്കുമനാഥന്‍

യാചനാമുഖവു-
മേന്തി നില്‍പ്പു ഞാനീ -
ഭൂവില്‍ .......

വഴിവക്കിലൊരു
മുഖം കണ്ണിമകള്‍
കൊണ്ടെന്നെ
നോക്കിയിരുന്നു
ഒരു നാളാ-
കണ്ണിമകളും
കാണാമറയത്തോടിയൊളിച്ചു

ആരും കാണാതെ
കേള്‍ക്കാതെ പോയി
എന്നിലെ നൊമ്പരം
ഏകനായെന്നും
നിശബ്ദനായി ......

അനാഥനൊമ്പരവുമായി
ജീവിപ്പു ഞാന്‍
പുതു ജീവനായി

Monday, June 28, 2010

എന്‍റെ യാത്ര !!

ചെറുമഴ
കാതോരമെത്തി
പെയ്തില്ല മണ്ണിന്‍
ഗന്ധമറിഞ്ഞില്ല ഞാന്‍

ഇരുള്‍ മുറിയില്
‍പിറുപിറുത്തു മിന്നി -
മായുന്ന നേര്‍ത്ത
പ്രകാശത്തിന്‍ ‍നിഴല്‍

വിളിയ്ക്കുന്നരോ
നിദ്രയിലേക്ക് മടങ്ങാന്‍
സ്വപങ്ങള്‍ വിറ്റു -
യാത്രയാകാം വിദൂരതയിലേക്ക്

മഞ്ഞും വെയിലും മാഞ്ഞു
ചന്ദ്രികയും നിന്‍ രൂപവും
അതിലേറെ നിന്‍ പ്രണയത്തിന്
‍മാധുര്യവും ....

ഞാനും മറന്നു
നീയും മറന്നു
നമ്മളും മറന്നു
സ്വപ്‌നങ്ങള്‍ മറന്നു
യാത്രയാകുന്നു

ഒരുനാള്‍ കേള്‍ക്കാം
നിന്‍ സ്വരവും
കണ്ണീര്‍ മഴക്കാലവും

മായുന്നു രാവുകള്‍ സന്ധ്യകള്‍ ,
നിദ്രതന്നന്ത്യ
യാത്രയ്ക്കൊരുങ്ങുന്നു ഞാന്‍

Tuesday, June 8, 2010

നിന്‍ സ്വരം

നിന്‍ സ്വരം കാതില്‍ പതിച്ചീടവേ
മന്ത്രനാദത്തിലെന്‍ മനമിന്നുണര്‍ന്നു
വരികയാണിന്നെന്റെയരികില്‍ നീ-
യെന്നതെന്‍മനതാരില്‍ വന്നതു ചൊല്ലി

നിന്‍ സ്വരമന്ത്രമെന്‍ കാതില്‍ പതിക്കയാല്‍
എന്‍ സ്വപ്നലോകമുണര്‍ന്നു
നാദത്തിന്റെ സപ്തസ്വരം പോലെ
നിന്‍ സ്വരമെന്നില്‍ അലയടിച്ചു

ഞാന്‍ നിദ്രവിട്ടുണര്‍ന്നീടവേ രാത്രിതന്‍
മാറാപ്പു കീറി, പ്രഭാതമായി
നന്മതന്‍ നേര്‍മ്മയാംസ്പര്‍ശനത്താല്‍സ്നേഹ-
മെന്നിലേയ്ക്കിന്നു തിരിച്ചുവന്നൂ.

ബാല്യം

ശബളമാം ബാല്യത്തിന്‍ മധുരമാം നാളുകള്‍
ഒരു മോഹസ്വപ്നമായുണരുന്നെന്നില്‍
പിച്ച വെയ്ക്കും പദം തെറ്റി ഞാന്‍ വീണതും
അച്ഛന്റെ കൈകളെന്‍ താങ്ങായി വന്നതും
അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും പിന്നെ
അമ്മ തന്‍ താരാട്ടിന്‍ താരള്യവും
ഓര്‍മ്മയില്‍ ഓടിക്കളിച്ചിടുന്നൂ
ഓളത്തില്‍ നീന്തിത്തുടിച്ചിടുന്നൂ
പോയൊരാ ബാല്യത്തിലോടിക്കളിക്കുവാന്‍
ചാടിത്തിമിര്‍ക്കുവാന്‍ വെമ്പിടുന്നൂ
എന്നുമെന്‍ ബാല്യം പിരിയാതിരുന്നെങ്കില്‍
എന്നോര്‍ത്തു നൊമ്പരം വിങ്ങിടുമ്പോള്‍
ഞാന്‍ കൊതിച്ചീടുന്നു,ബാല്യത്തിലേയ്ക്കൊന്നു
പോകുവാനാടിത്തിമിര്‍ക്കുവാനും
ഞാനറിഞ്ഞീടുന്നു ബാല്യകാലസ്‌മൃതി-
യ്ക്കൊപ്പമായ് മറ്റൊന്നുമില്ല ഭൂവില്‍ ‍.

ഒരു നാള്‍ വരും

ഇഷ്ട്ടമാനെന്നു ഞാന്‍ പറയും നേരം
നിന്‍ കവിളില്‍ വിടര്‍ന്ന പുഞ്ചിരിയും
അന്നേരം നിന്‍ നയനതിന്‍
ശോഭയും ഇന്നും ഞാന്‍ അറിയുന്നു സഖി

തിരക്കുകള്‍ക്കിടയിലെ വീചികളില്‍
അന്ന് നാം ആദ്യം കണ്ടതും
ഒന്നൊന്നായി ഓരോന്നും പറഞ്ഞതും
ഓര്‍ക്കുന്നു ഞാന്‍ ഇന്നുമാം നാളുകള്‍

ആരും അറിയാതെ ആരോരും കേള്‍ക്കാതെ
നമ്മള്‍ സല്ലപിച്ച ഓരോ നിമിഷവും
പിറന്നാള്‍ ദിനം ഉറക്കമൊഴിഞ്ഞ്
നിനക്കായ്‌ പ്രാര്‍ത്ഥിച്ചതും
ഓര്‍ക്കുന്നു സഖി ഞാന്‍ ഇന്നും

ഒടുവില്‍ നീ വിടപറഞ്ഞകലുംനേരം
അരുതേ എന്നുപറയാതെ മൌനമായി
കണ്ണുനീര്‍ പൊഴിക്കാതെ നയനങ്ങള്‍
എന്നോട് തന്നെ മന്ത്രിച്ചു ....തിരികെ വരും

ഒരു നാള്‍ എന്നരികിലേക്ക്............