Thursday, December 10, 2009

യാത്ര!

സ്നേഹിച്ചു ലാളിച്ച കിടാങ്ങള്‍ ഇന്നില്ല
കൂട്ടിനിനിയും ഓര്‍മ്മകള്‍ മാത്രം
പരന്നു തുല്യംസ്നേഹിച്ച സഖി പോയി
ദേഹി എന്നെ കൂടെ പോയി
ദേഹം മാത്രംഇങ്ങനെ നീണ്ടു പോകുന്നു
പോകുന്ന വഴികളില്‍ ബന്ധങ്ങള്‍ ഇല്ല പി -
ടിച്ചു നിര്‍ത്തുന്ന സ്നേഹ ദീപങ്ങള്‍ ഇല്ല
എങ്ങും ശാന്തം മനസ് മാത്രം അലയുന്നു ,
എങ്ങോട്ട് ഇനി ഈ യാത്ര!

Monday, December 7, 2009

ഇഷ്ട്ടമാണോ നിനക്കിഷ്ട്ടമാണോ !

ഇഷ്ട്ടമാണോ നിനക്കിഷ്ട്ടമാണോ
മധുരമാം ഓര്‍മ്മകള്‍ ഇഷ്ടമാണോ
നിന്‍ നറു പുഞ്ചിരിയും പൂ നിലവും
എന്‍ കരളിലെ തേന്‍ നിലവും
ഒരുമിക്കും സ്നേഹം ഇഷ്ടമാണോ, നിനക്കിഷ്ടമാണോ
ഇതാളമാം പൂവിന്റെ നറുമണവും
അടരുന്ന പൂവിന്റെ സുഗന്ധവും
അതുപോലെ നിന്‍ പുഞ്ചിരിയും
അഴകാര്ന നിന്‍ കാര്‍കൂന്തലില്‍
സുഗന്ധം പരത്തുന്ന
പൂവിതളുംഇഷ്ടമാണോ നിനക്കിഷ്ടമാണോ
നിന്‍ ചുടു ചുംബനത്താല്‍ വിടര്‍ന്ന പൂങ്കാവനത്തില്‍
തേന്‍ നുകരാന്‍ കൊതിച്ചൊരു കാര്‍ വണ്ടാണ്‌ ഞാന്‍
മധുരം കൊണ്ടന്റെ മനം
നിറഞ്ഞു ഇഷ്ടമായി

എനിക്കിഷ്ട്ടമായി ഇഷ്ട്ടമാണോ നിനക്കിഷ്ട്ടമാണോ
മധുരമാം ഓര്‍മ്മകള്‍ ഇഷ്ടമാണോ

Wednesday, November 4, 2009

യാത്ര ആകുന്നു !!

എന്‍റെ മോഹങ്ങളും സ്വപ്നങ്ങളും
വഴിയില്‍ ഉപേക്ഷിച്ചു ഞാന്‍ യാത്ര ആകുന്നു
പച്ച പരവതാനി വിരിച്ച എന്‍റെ കൊച്ചു ഗ്രാമത്തിലേക്ക് ..
ഇനി ഒരിക്കലും തിരിച്ചു വരിയികയില്ല
എന്ന് ഉറപ്പിച്ചു എങ്കിലും എന്‍റെ
സ്വപ്‌നങ്ങള്‍ പൂവണിയാന്‍ ഇനിയും വരേണ്ടി വന്നാലോ !!!

Sunday, September 27, 2009

അറിയില്ല !!!!

സ്നേഹം എവിടെയാണ് മനുഷ്യരില്‍
മറന്നീടുന്നുസ്നേഹത്തെ എല്ലാവരും
അല്പകാലമാം ഈ ജീവിതത്തില്‍
മാറുന്നു മനുഷ്യര്‍ പല ദിക്കുകളിലായ്
എന്തിനുഎന്നറിയാതെ ജീവിക്കുന്നു ചിലര്‍
എന്തെങ്കിലും ചെയ്തോട്ടെ എന്ന് പറയുന്നവരുമുണ്ട്‌
അറിയില്ല ഈ ജീവിതം എത്ര നാളുകള്‍ എന്ന്
അതിനിടയില്‍ ധനത്തിന് വേണ്ടി മാറ്റുന്നു ചിലര്‍
മറ്റു ചിലരോ ജീവിതം വെറുതെ ഹോമിക്കുന്നു
അറിയില്ല എന്താണ് ഈ ജീവിതം
ബാല്യത്തിലെ സുഖം കൌമാരത്തില്‍ഇല്ല
കൌമാരത്തിലെ രസം യവ്വനത്തില്‍ കിട്ടില്ല
വാര്‍ധക്യം അവന്റെ ജീവിതം കാര്‍ന്നു തിന്നുന്നു
ഒരു ബലൂണ്‍ കണക്കെ പൊട്ടി പോകുന്നു ജീവിതം !

Thursday, September 24, 2009

ഈ വരികള്‍ നിങ്ങള്‍ ഓര്‍ക്കുന്നുവോ

നിന്‍റെ ഏകാന്തമം ഓര്‍മതന്‍ വീഥിയില്‍
എന്നെ എന്നെങ്കിലും കാണും ഒരിക്കല്‍ നീ
എന്‍റെ കാല്‍പാടുകള്‍ കാണും................
അന്നുമെന്‍ ആത്മാവ് നിന്നോട് മന്ത്രിക്കും
"നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു "
രാത്രി പകലിനോടെന്നപോലെ
യാത്രചോദിപ്പൂ ഞാന്‍ ...........................

Wednesday, August 5, 2009

അവള്‍

സുറുമ എഴുതിയ കണ്‍കളില്‍
നേര്ത്ത കണ്ണുനീര്‍ കണ്ടു ഞാന്‍
എന്റെ ഉള്ളും വേദനയാല്‍
വിങ്ങി പൊട്ടിയിരുന്നു
കവിളിണകളില്‍ നേര്ത്ത തുള്ളിയായി
വീണ ആ കണ്ണുനീര്‍
എന്റെ നെഞ്ചില്‍ കനലായി തീര്നു
ഇനിയും അരുതേ എന്ന് പറയാന്‍
വാക്കുകള്‍ എന്റെ നാവില്‍ വരുനില്ല
നീ എന്റെ മനസ്സില്‍ ദേവിയായി
എന്റെ മാലാഖയായി നിന്നു
ഒരു നാള്‍ നീ എന്നരികില്‍ വരും
എന്റെ സ്നേഹം അതെന്നെ ഓര്‍മിപ്പിച്ചു ...


Thursday, July 16, 2009

ആ മുഖം

ഓര്‍മയില്‍ എവിടെയോ മറക്കാന്‍ ആഗ്രഹിച്ചു ഞാന്‍
എന്നിലെ മനസും ആഗ്രഹിച്ചു മറന്നാലും എന്ന്
പക്ഷെ വിദൂരതയില്‍ ഞാന്‍ കണ്ട മുഖം
ആരുടെതായിരുന്നു , അത് എന്റെ കുഞ്ഞിളം കിളിയാണോ
എന്‍റെ മനസ്സില്‍ പരവേശത്തിന്റെ അഗ്നിവേശം
എന്‍റെ കാലുകള്‍ ഇടറി , എന്റെ കണ്ണുകള്‍ നനഞ്ഞു
വീണ്ടും ആ വിദൂരതയിലേക്ക് ഞാന്‍ ദുഃഖത്തോടെ നോക്കി
അപ്പോഴേക്കും കണ്ണുനീര്‍ എന്‍റെ കണ്ണുകളെ മൂടിയിരുന്നു
എന്‍റെ മനസിന്റെ കിളികൂട്ടിലേക്ക് വീണ്ടും ഓര്‍മയുടെ
തിരമാലകള്‍ ആദി ഉലഞ്ഞു , ഒരു നിമിഷം നിശബ്ദമായി
ഞാന്‍ നിന്നു ..... സ്നേഹം മനസിനെ ചിത്തഭ്രമം ആക്കിയോ
അറിയില്ല മനസിന്റെ കിളിക്കൂട്‌ ഇന്നും എന്നും
അവള്‍ക്കായി ഞാന്‍ തുറനിട്ടു , വീണ്ടും ....
ആ വിദൂരതയിലേക്ക് ഞാന്‍ നോക്കി നിന്നു
അവളുടെ മുഖം , അവളുടെ നിഴല്‍ പോലും
എനിക്ക് കാണാന്‍ കഴിഞ്ഞില്ല ........
വീണ്ടും വരുമെന്ന പ്രതീക്ഷയില്‍
ഞാന്‍ മടങ്ങി എന്‍റെ ഏകാന്തതയുടെ ലോകത്തേക്ക് ........

ബാല്യകാലം

ഓര്‍മയില്‍ മാഞ്ഞുപോയി എന്റെ കുട്ടികാലം
എന്റെ മനസ് നേര്‍ത്ത സങ്കടത്തോടെ
ഓര്‍ത്തുപോയി എന്റെ ബാല്യകാലം
ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം
ഇനി ഒരിക്കലും തിരിഞ്ഞു നോക്കാത്ത കാലം
ആരും മറക്കാത്ത പുണ്യകാലം

മഴ

ആകാശം മഴ മേഘങ്ങള്‍ കൊണ്ടു മൂടി
മഴയുടെ നേര്ത്ത തുള്ളികള്‍
ഭൂമിയില്‍ പതിച്ചു
ആ തുള്ളികളില്‍ നിന്നും
മണ്ണിന്‍റെ ഗന്ധം ഞാന്‍ അറിഞ്ഞു
വേദനയാല്‍ വിങ്ങുന്ന മനസ്സില്‍
സ്നേഹത്തിന്‍ മഴതുള്ളി വന്നു വീണു എങ്കില്‍
എന്ന് ഞാന്‍ ആശിച്ചു ...........

Friday, July 10, 2009

എന്റെ സ്വന്തം

ഓര്‍മയില്‍ മഞ്ഞുപോകാതെ നിന്‍ മുഖം
കോരി ചൊരിയുന്ന മഴയുടെ ആരവം
ആ മഴയുടെ തുള്ളികളെ പോലെ എന്റെ മനസും വിതുംബുകയാണ്
മിന്നല്‍ പോലെ വന്നു മായുന്ന അവളുടെ ഓര്‍മ്മകള്‍
നനഞ്ഞു നില്ക്കുന്ന പൂവിനെ പോലെ
വേദനയാല്‍ എന്റെ മനസും നനഞ്ഞു പോയി
നഗരത്തിലെ തിരക്കില്‍ എന്റെ കണ്ണുകള്‍ തിരഞ്ഞു
ആ മുഖം ഒന്നു കണ്ടിരുന്നെങ്കില്‍
ഒരിക്കല്‍, ഒരിക്കല്‍ കൂടി മാത്രം
ആ മുഖം കാണാന്‍ കഴിഞ്ഞിരുനെന്കില്‍
അറിയാതെ ആശിച്ചു എന്റെ മനസും
മഴ പോലെ പെയ്തിറങ്ങും എന്ന പ്രതീക്ഷ
അതാണെന്റെ ജീവിത കാത്തിരിപ്പും ....

Saturday, June 6, 2009

കേരളത്തിന്‍റെ മറുനാടന്‍ പരിഷ്കാരം

കേരളത്തിന്‍റെ മറുനാടന്‍ പരിഷ്കാരം ...................
ഇന്നു നമ്മുടെ കൊച്ചു കേരളം മാറി കൊണ്ടിരിക്കുകയാണ് . പുതിയ പരിഷ്ക്കാരങ്ങള്‍ വന്നു തുടങ്ങി .. പഴയ രീതികള്‍ മാറി .കേരളത്തിന്റെ പഴയ സംസ്കാരം നമുക്കു നഷ്ട്ടമായി കൊണ്ടിരിക്കുന്നു .കൊച്ചു കുട്ടികള്‍ പോലും ഇന്നു പുതിയ പരിഷ്കാര ചുവടിലാണ് ." നാട് ഓടുമ്പോള്‍ നടുവേ ഓടണം " എന്നത് പോലെ . നമ്മുടെ പഴമയെ അത് നഷ്ട്ടപെടുത്തുന്നു. വസ്ത്രങ്ങള്‍ , പെരുമാറ്റങ്ങള്‍ , അങ്ങനെ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു . പെണ്‍കുട്ടികള്‍ വസ്ത്രത്തിന്റെ അളവ് കുറയ്ക്കുന്നു , പലരും പരക്കം പായുന്നു , പണം ഉണ്ടാക്കാന്‍ വേണ്ടി , കുട്ടികള്‍ മൊബൈലില്‍ കളിക്കുന്നു , എന്തും ചെയ്യാനുള്ള സ്വാതത്ര്യം . ഇതു ഇങ്ങോട്ടുള്ള പോക്കാണ് ...... വികസനം നാടിന്‍റെ നല്ലതിന് , പക്ഷെ അത് നമ്മുടെ സംസകാരത്തെ നിലനിര്‍ത്തി കൊണ്ടു വേണ്ടേ ......... അത് പോലെയാണ് കേരളത്തിന് വെളിയിലെയും അവസ്ഥ , നമ്മുടെ കേരള വാസികള്‍ മറുനാട്ടില്‍ ചെന്നു കഴിഞ്ഞാല്‍ അവരും മാറുന്നു , കാലം മാറുമ്പോള്‍ എല്ലാം മാറുമായിരിക്കും .....

Tuesday, June 2, 2009

കുട്ടികളില്‍ മൊബൈലിന്റെ സ്വാധീനംകുട്ടികളില്‍ മൊബൈലിന്റെ സ്വാധീനം
കൂട്ടുകാരെ, ഇന്നു കൊച്ചു കുട്ടികളുടെ കൈയ്യില്‍ പോലും മൊബൈലുകള്‍ നമുക്കു കാണാം .ഈ സമൂഹത്തിന്റെ സപമോ അതോ അനുഗ്രഹമോ . പണ്ടൊക്കെ നമ്മുടെ മാതാപിതാക്കള്‍ കുട്ടികള്‍ വീട്ടില്‍ വരാന്‍ താമസിച്ചാല്‍ , അവരെ അന്വേഷിചിറങ്ങും . ഇന്നാണെങ്കില്‍ ഫോണ്‍ എടുത്തു ഒരു വിളി , ചിലകുട്ടികളെ കിട്ടും , മറ്റു ചിലര്‍ പരിധിക്ക് പുറത്തു , മറ്റുള്ളവരുടെ നമ്പറുകള്‍ നിലവില്ല എന്നൊക്കെ .....................
നമ്മുടെ ജീവിതത്തില്‍ മൊബൈലിന്റെ സ്വാധീനം വര്‍ധ്തിച്ചുവരുന്നു .എന്താണിതിനു പരിഹാരം ... ആര്ക്കും അറിയില്ല .കാരണം അത്രെയ്ക്കും കൈ വിട്ടു പോയി ഈ സമൂഹം .സ്കൂളുകളിലും കോളേജുകളിലും കുട്ടികളില്‍ ഭൂരി ഭാഗം പേരുടെ കൈയ്യിലും മൊബൈലുകള്‍ ഉണ്ട് . അതും ക്യാമറ മൊബൈലുകള്‍ .......ഈ ക്യാമറ കൊണ്ടു കുട്ടികളുടെ ഫോട്ടോസ് എടുക്കുന്നു, വീഡിയോ എടുക്കുന്നു , മറ്റു ചിലര്‍ അതിനെ ഒക്കെ കച്ചവടമാക്കുന്നു , പലരും ഇതിനെ കുറിച്ചു അറിയുന്നില്ല , അറിയുന്നവര്‍ ചിലര്‍ അത്മതത്യ ചെയ്യുന്നു , മറ്റു ചിലരാകട്ടെ അത് ഒരു സ്റ്റാറ്റസ് ആയി കൊണ്ടു നടക്കുന്നു . പല വൃതികരമല്ലാത്ത സൈറ്റ് കളില്‍ നമ്മുക്ക് കാണാന്‍ കഴിയുന്നത്‌ ഇതേ ഫോട്ടോയും വീഡിയോയും ആണ് ...... ഇതു ഇന്ത്യ വിട്ടു മറ്റുള്ള രാജ്യങ്ങള്‍ വരെ പോകുന്നു എന്നതാണ് മറ്റൊരു കാര്യം ...ഇതൊരു ബിസിനസ്സ് ആയി നടത്തുന്നവര്‍ ഒട്ടനവധി ........ഈ ജീവിതത്തില്‍ സൂക്ഷിച്ചില്ല എങ്കില്‍ നഷ്ട്ടമാകുന്ന ജീവിതം പിന്നെ ഒരിക്കലും തിരിച്ചു വരുകയില്ല .......................... കുട്ടികളിലെ മൊബൈലുകളില്‍ പലതരം വീഡിയോ നമ്മുക്ക് കാണാന്‍ സാധിക്കും , അതില്‍ കൂടുതലും അശ്ലീല ചിത്രങ്ങള്‍ തന്നെ , ഇതു നമ്മുടെ സപമാണ് , ബോയ്സ് ന്റെ കൈയില്‍ മാത്രമല്ല ഗേള്‍സ് ന്റെ മോബിലുകലിം ഇതു കാണാന്‍ സാധിക്കും . പണ്ടൊക്കെ അയ്യേ എന്ന് പറഞ്ഞു നടന്ന ഇതൊക്കെ ഇന്നു ഒരു മത്സരമായി മാറി കഴിഞ്ഞു , പുതിയ പുതിയവ കണ്ടെത്താനുള്ള മത്സരം . അത് പോലെ തന്നെയാണ് ഈ ഇന്റര്‍നെറ്റും ....................
ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ട് , ആര്ക്കും അറിയില്ല . നമ്മുടെ ഒരു കുട്ടിയ്ക്കു ഇതു പോലെ എന്തെങ്കിലും ഉണ്ടായാല്‍ നമ്മള്‍ പ്രതികരിക്കും , അതിനെക്കാള്‍ അത് വരാതെ സൂക്ഷിക്കുക അല്ലെ വേണ്ടത് . മാതാ പിതാക്കള്‍ ഒന്ന്‍ശ്രദ്ധിച്ചാല്‍ , ചേട്ടന്‍ മാര്‍ ചേച്ചി മാര്‍ എല്ലാവരും ഒന്നു നോക്കിയാല്‍ നമ്മുടെ കുടുംബത്തില്‍ നിന്നും ഇതു ഇല്ലാതാക്കാം . ഭാവിയില്‍ എങ്കിലും ഇതു പോലുള്ള അപകടങ്ങള്‍ നമ്മുക്ക് ഒഴുവാക്കാം ............. ചിന്തിക്കുക എനിട്ട്‌ പ്രവര്‍ത്തിക്കുക ..... നമ്മുടെ ഭാവിയെ കുറിച്ചു , വരുന്ന ഭാവികളെ കുറിച്ചു ..... ഒരു നിമിഷമെന്കിലും .........................

ഒരു അമ്മയുടെ കണ്ണുനീര്‍ ............

ഒരു അമ്മയുടെ കണ്ണുനീര്‍ ............
മാതാ പിതാ ഗുരു ദൈവം ........................


ഇതു ഒരു അമ്മയുടെ അനുഭവം .. എല്ലാവര്ക്കും അമ്മയുണ്ട്‌ , ഇല്ലാത്തവരും ഉണ്ട് ..ഒരു അമ്മയുടെ സ്നേഹം നഷ്ടപെട്ടവരും ഉണ്ട് .എന്നാല്‍ ഇതു ഒരു അമ്മയുടെ സഹനത്തിന്റെ ജീവിത ബുധിമുട്ടുകള്‍ക്കിടയിലൂടെകഴിഞ്ഞു വിഷമിക്കുന്ന ഒരു അമ്മയുടെ അനുഭവം .............


പത്തു മാസം ചുമന്നു പ്രസവിക്കുക മാത്രമല്ല ഒരു അമ്മയുടെ ജോലി , ഒരു കുടുംബത്തിന്റെ ഐശ്വര്യം , നന്മ എല്ലാം ഒരു അമ്മയില്‍ നിക്ഷിപ്തമാണ് ...കുട്ടികാലം മുതല്‍ കഷ്ടപ്പെട്ട് വളര്‍ന്ന ഒരു കുട്ടി , അവസാനം അവള്‍ കല്യാണ പ്രായവുമായി . അങ്ങനെ അവളുടെ കല്യാണവും കഴിഞ്ഞു .. കുട്ടികള്‍ ഉണ്ടായി , ഒനല്ല രണ്ടു കുട്ടികള്‍ ..സ്വന്തമായി ഉള്ളതെല്ലാം പണ്ടേക്കു പണ്ടേ വിട്ടു കഴിഞ്ഞിരുന്നു ....സ്വന്തമായി പാര്‍പ്പിടം പോലും ഇല്ലാത്ത ഒരു അമ്മ ..കെട്ടിയ പുരുഷന് രോഗം പിടിപെട്ടു ജോലിക്ക് പോകാനാവാതെ വീട്ടില്‍ തന്നെ. മക്കള്‍ വലുതായി അവരുടെ പാതി വഴി ഉപേക്ഷിച്ച വിദ്യാഭ്യാസവുമായി ജോലിയില്‍ പ്രവേശിച്ചു ...എന്നാല്‍ അതില്‍ ഒരു മകന്‍ ഒരു സ്വപ്ന ജീവിയാണ് .സ്വന്തം കാര്യങ്ങള്‍ മത്രേം നോക്കുന്ന ഒരുവന്‍ ..അവന് അവന്റെ സ്വപ്നങളെ കുറിച്ചു മത്രെമാണ് ചിന്ത , പക്ഷെ കുടുംബത്തിന്റെ , അമ്മയുടെ കണ്ണുനീര്‍ ഒപ്പാന്‍ അവനയില്ല .എന്നാല്‍ രണ്ടാമന്‍ ആകട്ടെ കുടുംബത്തിനു വേണ്ടി ജീവിക്കുന്നവനും .നേരില്‍ അവനുമില്ല സ്നേഹം ..കാരണം അവനും ആ അമ്മയ്ക്കരികില്‍ ഉണ്ടയിരുനില്ല ഒരു ദിവസവും .......വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഒരു കൊച്ചു വീട് പണിതു ....ഒരു പാടു കട ബാധ്യതകള്‍ കൊണ്ടു .... അങ്ങനെ ജീവിതത്തിലെ ആദ്യത്തെ നേരിയ സന്തോഷം ആ അമ്മയ്ക്കുണ്ടായി ......ദിവസങ്ങള്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കടബധ്യഥകള്‍ പെരുകി , ഒരു നേരത്തെ ആഹാരത്തിനായി വിഷമിച്ചു ....ആ കണ്ണുനീരിന്റെ ശാപം ആ കുടുംബത്തില്‍ പതിച്ചുവോ , മക്കളില്‍ ആ ശാപം വന്നു ചേരുമോ . ഇല്ല കാരണം ഒരു അമ്മയ്ക്കും മക്കള്‍ക്ക്‌ ശാപം നല്‍കാനാകില്ല .പക്ഷെ ഈ അമ്മ ഇനിയെന്ത് ചെയ്യും ... അവരുടെ മുന്നില്‍ ഉള്ള മാര്‍ഗങ്ങള്‍ പലതും അവര്‍ മാറ്റുരച്ചു നോക്കി .ഒന്നെങ്കില്‍ എല്ലാം ഉപേക്ഷിച്ചു വൃദ്ധസദനത്തിലേക്ക് , അല്ലെങ്കില്‍ എല്ലാം ഉപേക്ഷിച്ചു ദൈവത്തിനരികിലേക്ക് .... പക്ഷെ എല്ലാവരും ഉണ്ടായിട്ടും ഈ അമ്മയനുഭവിക്കുന്ന ദുഃഖം സങ്കടം കാണാന്‍ ആരുമുണ്ടായില്ല . മക്കളില്‍ ഒരാള്‍ മരണത്തിനോട്‌ മല്ലടിച്ച് ജീവിക്കുന്നു , മറ്റൊരാള്‍ സ്വപന്തിലെരി സ്വന്തം ഇഷാനുസരണം ജീവിക്കുന്നു . ഈ മക്കളെ എന്തുചെയ്യണം ? ഈ അമ്മയുടെ ചുടു കണ്ണീരിന്റെ ഒരു തുള്ളി കൊണ്ടു ശാപം നല്‍കിയാല്‍ ഭസ്മം ആയി പോകും .ഇന്നും ആ ക്നീരിന്റെ രോദനം പലരുടെയും ചെവികളില്‍ ഓടിയെതുനുണ്ട് . സ്വന്തം അമ്മയെ സ്വന്തം മാതാ പിതാക്കളെ സ്നേഹിക്കാത്ത സംരക്ഷിക്കാത്ത മക്കളുടെ ചെവിക്കരികില്‍ ഈ രോദനം എന്നും ഉണ്ടാകും ...


ഇതു ഒരു സന്കല്‍പ്പികമായ അനുഭവം പലരുടെയും ജീവിതത്തില്‍ ഇതു സംഭവിച്ചു കാണും . ഇല്ലെങ്കില്‍ സംഭവിക്കതിരിക്കുന്നത്. ഇന്നത്തെ പുതിയ തലമുറ പുതിയ പുതിയ സുഖനുഭൂതികള്‍ തേടി അലയുമ്പോള്‍ സ്വന്തം മാതാ പിതാക്കളെ മറക്കുന്നു , അവരെ വിലകൊടുത്തു ഏതെങ്കിലും വൃദ്ധ സദനത്തിലേക്ക് , അല്ലെങ്കില്‍ പണം കൊടുത്തു നോക്കാന്‍ ആരെയെങ്കിലും ഏല്‍പ്പിക്കുന്നു .ഇതു യുക്തിക്കു നിരക്കുന്നതാണോ ????? ഇതു ഈ സമൂഹത്തിനു ചേര്‍ന്നതാണോ ??? ചിന്തിക്കുക നിങ്ങളും , അമ്മയെ സ്നേഹിക്കുക


Friday, May 29, 2009

പ്രണയം

വൃശ്ചിക മഞ്ഞുള്ള ഒരു സുന്ദരമായ ഒരു തണുത്ത വെളുപ്പാന്‍ കാലം ... ഞാന്‍ അവളെ ആദ്യമായി കണ്ടു. എന്‍റെ പ്രിയപെട്ടവളെ ....അവളുടെ കൈയിലുള്ള പച്ച കുതിരയെ കണ്ടപ്പോള്‍ എന്‍റെ ഉള്ളും കൊതിച്ചു പോയി അത് ഞാന്‍ ആയിരുന്നു എങ്കില്‍..................അത് ഞാന്‍ ആയിരുന്നു എങ്കില്‍ ........................ഞാന്‍ കാസനോവ .....

പ്രണയിച്ചു കൊതിതീരാത്തവന്‍ എന്നര്‍ത്ഥംസ്വന്തം പേരല്ല ... കേട്ടറിഞ്ഞ പേരാണു ....

ഇന്നലെയും മഴ പെയ്തിരുന്നു , ഇന്നലെയും ഉദയാസ്തമയങ്ങള്‍ ഉണ്ടായിരുന്നു ........

പക്ഷെ അവയെല്ലാം എനിക്ക് വേണ്ടിയായിരുന്നു ... കാരണം ഇന്നലെ ഞാന്‍ പ്രണയത്തിലായിരുന്നു ..ഇന്നെപ്പോഴോ പ്രണയം ഇല്ലാതായി .എന്നിലുന്നര്‍ന്ന വിരഹത്തിന്റെ വേദന ഞാന്‍ അറിയുന്നു . ഇന്നു മഴയ്ക്ക്‌ അവളുടെ ഗന്ധമില്ല ... സൂര്യ രശ്മികള്‍ക്ക് അവളുടെ സ്പര്‍ശമില്ല . പതിനാരുകരനെയും വൃദ്ധനക്കും , പാവത്തെ പോലും അസുരനാക്കും , ഭാഷയോട് സംസാരിച്ചു തുടങ്ങുമ്പോള്‍ ഓരോ ദിവസവും പുലരല്ലേ എന്ന് ആശിക്കും ....പകലുകള്‍ ഇല്ലാതാകാന്‍ ആഗ്രഹിക്കും .ഏത് ജീവജാലത്തിനും മനസിലാകുന്ന പ്രണയത്തിന്‍റെഭാഷ ... ഏറ്റവും വലിയ പ്രാര്‍ത്ഥന , അത് മൂലം ഉണ്ടാകുന്ന വലിയ ദുഖവും ....
അഭിപ്രായം :- ഇന്നു കാണാന്‍ കഴിയുന്ന എല്ലാ പ്രണയങ്ങളും സ്നേഹവും വെറുതെ സമയം കളയാനുള്ള ഒരു ഉപാധിയായി ആണ് .. മനസിനെ മനസിലാക്കി സ്നേഹിക്കുന്ന എത്രപേര്‍ ഉണ്ട് ഇന്നിവിടെ. ആരും ഇല്ല .........സ്കൂളുകളിലും കോളേജുകളിലും ഇന്നു പ്രേമം ഒരു വിനോദമാണ്‌ ... പ്രണയം ഇല്ലാത്തവന്‍ അയോഗ്യനാണ് എന്ന് ചിന്തിക്കുന്ന കാലം .നമ്മുടെ സമൂഹം ഇന്നു തിരക്കുകളില്‍ നിന്നു തിരക്കുകളിലേക്ക് മാറി കൊണ്ടിരിക്കുന്നു ..ആര്ക്കും ആരെയും ശ്രദ്ധിക്കാനുള്ള സമയം ഇല്ല .സ്വന്തം മാതാപിതാക്കള്‍ പോലും കുട്ടികളെ സ്നേഹിക്കാന്‍ മറന്നു പോകുന്നു . ഇതു മൂലം സംഭവിക്കുന്നതോ കുട്ടികള്‍ വഴിതെറ്റുന്നു , അവര്‍ അവരുടെ ചിന്താ ഗതികല്‍ക്കനുസരിച്ചു വളരുന്നു ...... പിന്നീട് അതിനെ കുറിച്ചു കരഞ്ഞിട്ടു എന്ത് പ്രയോജനം ?????????? പല വീടുകളിലും സംഭവിക്കുന്ന മറ്റൊന്ന് കൂടി ഉണ്ട് .മൂത്ത കുട്ടിയെ ഒരു പാടു സ്നേഹിക്കുക , ഇളയതിനെ സ്നേഹിക്കാതിരിക്കുക .എന്ന് വച്ചു സ്നേഹം ഇല്ല എന്നര്‍ത്ഥം അല്ല ട്ടോ ...... പക്ഷെ അങ്ങനെ ആണെന്ന് കുട്ടികളും തെറ്റിദ്ധരിക്കുന്നു .ഇതു മൂലം അവന്റെ ലോകം അവന്‍ തന്നെ തിരഞ്ഞു പോകുന്നു ......... എനിക്കറിയാവുന്ന ഒരു ഒരു കുടുംബത്തില്‍ ഇതു സംഭവിച്ചു . അപ്പോള്‍ സ്നേഹം ഒരിക്കലും സ്ഥിരത ഇല്ലാത്ത ഒരു സംഗതി ആണോ ?

ഇനിയുള്ള പുതിയ തലമുറയില്‍ എങ്കിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയുംനാളുകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ........