Friday, July 23, 2010

മൌനം!!

ഇന്നലെ നീയെന്നില്‍
മൌനമായി വന്നു
അറിഞ്ഞിരുന്നില്ലയാ
വിഷാദരൂപം

ആ മൌനം
വേദനാസ്ത്രമായെന്‍
മനത്തെ നൊമ്പരപ്പെടുത്തി

മൌനരാഗത്തിന്‍
നൊമ്പരത്തിലാ
വിഷാദത്തെ
തിരിച്ചറിഞ്ഞു

കാണാമറയത്തൊളിക്കുന്ന
ചന്ദ്രനെ പോലെ
വിഷാദത്തെ
നീ മറച്ചു വച്ചു ,

ചാറ്റല്‍ മഴയുടെ
മൌനത്തിലും
ഇളം തെന്നലിന്റെ
കുളിരിലും നീയുണ്ടായിരുന്നു ,

എനിട്ടുമെന്തെ സഖീയൊന്നും
മിണ്ടാതെയകന്നു
കാണാമറയത്തെന്തെ നീയോടി
യൊളിച്ചിട്ടെന്നെ പിരിഞ്ഞു

ഇന്നീ മൌനത്തില്‍
വേര്‍പിരിയുന്നു നാം
മറ്റൊരു ജന്മത്തില്‍
സുന്ദര രാഗമായി
ഒന്നിച്ചിടാം ,,,,,,,,,,,,


Thursday, July 8, 2010

വര്‍ണ്ണനിലാവ് !!

നിലാവേ നീയെന്‍ മനസ്സിന്‍ മാരിവില്ലെയ്ത
തേന്‍പ്രവാഹമാകുന്നുവോ?

നീ ചുംബിച്ച
സുന്ദരനിശതന്‍
യാമത്തില്‍
മയങ്ങുന്നു ഞാന്‍ !

നിന്‍ വര്‍ണ്ണവും
സുഗന്ധമേകും
ചെറുതെന്നലു -
മുണര്‍ത്തുമെന്നോര്‍മ്മകള്‍ ,

നഷ്ടസ്വപ്‌നങ്ങള്‍തന്‍ യാത്ര -
യിലറിയാതെയെന്‍-
മനംനൊന്തു

മായാതെന്നുമീ
നിലാവിന്‍ സൌന്ദര്യ -
മെന്‍മനം
നിറഞ്ഞുവെങ്കില്‍ !

ദേഹിയുപേക്ഷിച്ചൊരു
ദേഹം കണക്കെ
നീയെന്‍ നിദ്രയിലേയ്ക്കു -
തിര്‍ന്നു ..............!!

Monday, July 5, 2010

ഭാരതസ്ത്രീകള്‍ തന്‍ വൈരുദ്ധ്യശുദ്ധി

ഭാരതസ്ത്രീകള്‍ തന്‍
ഭാവ ശുദ്ധിയെന്നു-
കേള്‍ക്കുവിന്‍
കോള്‍മയിര്‍ കൊള്ളുമീ
വാക്കിന്‍ വിലയെന്തിന്നു!

അക്ഷരം ചൊല്ലും
സുന്ദരം നാവിന്നു
വില്‍ക്കടം ചൊല്ലുന്നോരോ
ദിക്കിലും !

അഴകാര്‍ന്ന മൂര്ദ്ധജം
കൊതുമ്പു കണക്കെ
കുത്തിയമരുന്നു
പുത്തന്‍ ശൈലിയില്‍ !

ചന്ദനകുറി തൊടും
നെറ്റിതടമിന്നു
നിദ്രയതില്ലാത്ത
നിശാഗന്ധിയായി...

ഒരുനാള്‍ ഗൃഹത്തിന്നൈശ്വര്യമായി ...
ഇന്നീയൈശ്വര്യ-
മെള്ളോളമില്ല ഭൂവില്‍

നൊന്തുപ്രസവിച്ചൊരു
പിഞ്ചു കുഞ്ഞിനെ -
ത്താലോലമാട്ടാന്‍
മറ്റൊരു നാരി....

കാഴ്ച മാഞ്ഞൊരീ
ലോകമത്രെയും
ചുറ്റിനടക്കും താനെന്ന
ഭാവമീനാരികളത്രെയും

മാറ്റത്തിന്‍ കോലം
മാറിയെന്ന്നാലും
പായും നരന്മാരിന്നു -
മോരോ ദിക്കിലും !

കൊഞ്ചിക്കുഴയലും
മൃദുസ്വരമൊഴിയു
മിന്നിന്റെ ഭാവ -
വിശുദ്ധിയായി മാറി !

അമ്മതന്‍ പുണ്യം
മാറില്ലൊരിക്കലും
ഭൂവില്‍ സ്ഥിരം
ഭാരത സ്ത്രീകള്‍ തന്‍
ഭാവ ശുദ്ധി !!!

Saturday, July 3, 2010

സന്ധ്യനേരം

ജപിയ്ക്കും നാമവും
കൊളുത്തും ദീപവും
മനസ്സിന്‍ നേര്‍ത്ത
പ്രകാശവിശുദ്ധിയും ..

നിന്‍ നാവിന്‍ തുമ്പില്‍
വിടര്‍ന്ന നാമത്തി-
ന്നിലയനക്കമില്ലാതെ
കേള്‍പ്പുയീ പ്രകൃതിയും

അന്നേരം സൂര്യന്‍
മായുന്നു
ചന്ദ്രകിരണമുയരുന്നു
നാമതിന്‍ ശ്രുതിയില്‍

തുളസിത്തറയിലെ
ദീപമിന്നും -
കേടാ വിളക്കായ്
മാറിയെന്‍ മനസില്‍

അറിഞ്ഞിരുന്നീല
സ്വപ്നത്തിന്‍
മായ കഴ്ച്ചയെന്നു
മായുന്നില്ല
മനസ്സിന്‍ കോണില്‍ നിന്ന്

ഈ ദീപ നാളമായ്
എന്നീ പടിക്കല്‍
നീ എന്‍ വെളിച്ചമായ്
വരും സഖി ...................