Tuesday, August 17, 2010

ആര് !!















നന്മമരത്തിന്‍ ചില്ലയില്‍
ബാല്യനാളിലൂഞ്ഞാലാടിയതും
കുയിലിനു മറുവാക്കുചൊല്ലിയതും
പ്രാവിന്‍ കുറുകലുമിന്നോര്മ്മയില്‍
മായാതെ നില്‍ക്കുന്നു ...

നിദ്രയില്ലാനിശയില്‍
നിന്‍ മരച്ചില്ലയിലൂടൊഴുകും
സ്വപ്നവര്‍ണ്ണങ്ങള്‍
ചാലിച്ചയെന്‍ കണ്കളെയി-
ന്നെന്തു പറഞ്ഞാശ്വസിപ്പിയ്ക്കും ?

താപശമനത്തിനായി
വന്നെത്തും കിളികള്‍
ആര്‍ത്തുല്ലസിചീടും ചില്ലകയി -
ലിന്നേതോ വിപണന
സാമഗ്രി തീര്‍ക്കുന്നു

നന്മ മരത്തിന്‍
ദുര്‍വിധിയോര്‍ത്താല്‍
പ്രകൃതി തന്‍ ശാപം
പേറാനീഭൂവില്‍ ആരിന്നു ..........

Wednesday, August 4, 2010

വിഫലജന്മം!!

ഇന്നെന്‍ കിനാക്കള്‍
പ്രണയമാധുര്യം വെടിഞ്ഞു
മരണതിന്‍ കൂടേറി

ഇതള്‍ പൊഴിയും
പൂവുപോലെ മാനസം
ശ്യൂന്യം ,

ഉള്‍കാഴ്ചകളിലേഴു
നിറങ്ങള്‍ മങ്ങി
സുന്ദരസ്വപനങ്ങളും ...

ഇനിയൊരു ജന്മം
തരിക,യെന്‍
സ്വപ്‌നങ്ങള്‍
സഫലമാകാന്‍

പൂവിന്‍ സുഗന്ധ,
സൌന്ദര്യങ്ങള്‍
കാത്തുസൂക്ഷിക്കാന്‍

മാരിവില്ലിന്‍ നിറം
മായാതെ
മയില്‍പീലി തുണ്ടുകള്‍
വാടാതെ വയ്ക്കാന്‍ ...

വിഫലമീ ജന്മം ....